SignIn
Kerala Kaumudi Online
Friday, 31 July 2026 1.27 PM IST

സൗബിൻ ഷാഹിർ ഇനി ആബേൽ നായിക അദിതി രവി

mm

നവാഗതനായ അനീഷ് ജോസ് മൂത്തേടൻ രചനയും സംവിധാനവും നിർവഹിച്ച് സൗബിൻ ഷാഹിർ നായകനായി അഭിനയിക്കുന്ന ആബേൽ കട്ടപ്പനയിൽ ചിത്രീകരണം ആരംഭിച്ചു.ആബേൽ എന്ന ടൈറ്റിൽ കഥാപാത്രത്തെ സൗബിൻ അവതരിപ്പിക്കുന്നു.അദിതി രവി ആണ് നായിക.ആദ്യമായാണ് സൗബിന്റെ നായികയായി അദിതി എത്തുന്നത്. ഇരുവരും ലൊക്കേഷനിൽ ജോയിൻ ചെയ്തു. മലയോര കുടിയേറ്റ കർഷകരുടെ പശ്ചാത്തലത്തിലൂടെ ഏതാനുംക്രൈസ്തവ കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥാപരിസരം. ഒപ്പം ഒരു പ്രണയ കഥ കൂടി പറയുന്നു.നിസ്താർ അഹമ്മദ് സേഠ്, ലെന, ജോണി ആന്റണി, , ജോജി മുണ്ടക്കയം, അലൻസിയർ, ശ്രീകാന്ത് മുരളി, ഹരിലാൽ, ഹരീഷ് പെങ്ങൻ, സീമ.ജി.നായർ ആഞ്ജലീന ജോയ് എന്നിവരാണ് മറ്റ് താരങ്ങൾ.പരസ്യ ചിത്ര രംഗത്തുനിന്നുമാണ് സംവിധായകൻ അനീഷ് ജോസ് മൂത്തേടൻ എത്തുന്നത്. ഛായാഗ്രഹണം - രതീഷ്.കെ.അയ്യപ്പൻ. എഡിറ്റിംഗ് -രതിൻ രാധാകൃഷ്ണൻ, കലാസംവിധാനം -സഹസ് ബാല' മേക്കപ്പ് - പ്രദീപ് രംഗൻ.പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്. പ്രോജക്ട് ഡിസൈനർ ടോമി വർഗീസ്. മേരി മാതാ പ്രൊഡക്ഷൻസിന്റെ ബാനറിൽ അനിൽ മാത്യു ആണ് നിർമ്മാണം.പി.ആർ|. ഒ വാഴൂർ ജോസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY