1 MIN READ | AUTHOR : Web Desk PUBLISHED: JULY 31, 2026 06:00 AM IST
ബേസിൽ ജോസഫ് നായകനായി നവാഗതനായ രോഹിത് ജി.ആർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം മിഥില പാൽക്കർ നായികയായേക്കും. മിഥിലയുടെ മലയാള അരങ്ങേറ്രം ആണ്. ഹിന്ദി സിനിമകളിലൂടെയും വെബ്‌സീരിസുകളിലൂടെയും പ്രശസ്തയാണ് മിഥില പാൽക്കർ. ലിറ്റിൽ തിങ്‌സ് എന്ന വെബ് സീരിസ്ഏറെ ആരാധകരെ നേടികൊടുത്തു. ഇർഫാൻഖാൻ, ദുൽഖർ സൽമാൻ എന്നിവരോടൊപ്പം അഭിനയിച്ച കർവാൻ എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടി.അതേസമയംഏറെക്കാലമായി സംവിധായകൻ വിപിൻദാസിന്റെ ശിഷ്യനായി പ്രവർത്തിക്കുകയാണ് രോഹിത്. ഡബള്യുബിടിഎസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന നാലാമത്തെചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും എന്നാണ് വിവരം.വാഴ ഫ്രാഞ്ചൈസിയുടെ ബാനറാണ് ഡബള്യുബിടിഎസ്.അതിരടിക്കുശേഷം നവാഗത സംവിധായകനൊപ്പം വീണ്ടും ബേസിൽ ജോസഫ് കൈകോർക്കുന്നു എന്ന പ്രത്യേകതയുണ്ട്.ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്ത അതിരടി പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.കോളേജ് ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ സാം ബോയ് എന്ന കഥാപാത്രത്തെ ആണ് ബേസിൽ അവതരിപ്പിച്ചത്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് അരുൺ അനിരുദ്ധൻ.നസ്ലിൻ നായകനായ മോളിവുഡ് ടൈംസ് ആണ് ബേസിൽ ജോസഫിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം.സൂപ്പർ സ്റ്റാർ സ്വരൂപ് എന്ന അതിഥി വേഷം ആണ് അവതരിപ്പിച്ചത്.
RELATED TOPICS: BASIL JOSEPH, MIDHILA PALKAR
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
ടോക്സിക്' പ്രേക്ഷകരെ അമ്പരപ്പിക്കുമെന്ന് റോക്കിംഗ് സ്റ്റാർ യഷ്. സാൻ ഡിയാഗോ കോമിക്-കോൺ ഫെസ്റ്റിവലിൽ 'ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്സിനെക്കുറിച്ച്