SignIn
Kerala Kaumudi Online
Friday, 31 July 2026 6.29 AM IST

നായകൻ റീ റിലീസ് സെപ്തംബർ നാലിന്

ss

ഇന്ദ്രജിത്ത് നായകനായി ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ നായകൻ ഫോർ കെ ദൃശ്യമികവിൽ സെപ്തംബർ 4ന് റീ റിലീസ് ചെയ്യും. 2010ൽ പുറത്തിറങ്ങിയ ചിത്രം 16 വർഷങ്ങൾക്കുശേഷമാണ് റീ റിലീസ് ചെയ്യുന്നത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ആദ്യ ചിത്രമാണിത്. തന്റെ കുടുംബത്തെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാൻ എത്തുന്ന വരദനുണ്ണി എന്ന കഥകളി കലാകാരനെയാണ് ഇന്ദ്രജിത്ത് അവതരിപ്പിച്ചത്.

റിലീസ് വേളയിൽ പരാജയപ്പെട്ടെങ്കിലും, ഇന്ദ്രജിത്തിന്റെ അഭിനയ ജീവിതത്തിലെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് വരദനുണ്ണി. ഇല്ലുമിനാറ്റോ ഫിലിംസിന്റെ ബാനറിൽ അനൂപ് ജോൺസൺ കരേടൻ ആണ് നിർമ്മിച്ചത്. രചന പി.എസ് റഫീഖ്, മനോജ് പരമഹംസയാണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ള ശ്രദ്ധേയമായ സംഗീതം ഒരുക്കി. ദേവദൂതൻ, ഛോട്ടാ മുംബൈ, ഫ്രണ്ട്‌സ്, സമ്മർ ഇൻ ബത്ലഹേം എന്നീ ചിത്രങ്ങൾക്കുശേഷം ഹൈ സ്റ്റുഡിയോസ് ഫോർ കെ ഡോൾബി അറ്റ്മോസിൽ റീമാസ്റ്ററിംഗ് ചെയ്യുന്ന ചിത്രം ആണ് നായകൻ. മാർക്കറ്റിംഗ് ആന്റ് ഡിസ്ട്രിബ്യൂഷൻ: ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ്, പി.ആർ.ഒ: പി.ശിവപ്രസാദ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RE RELEASE, INDRAJITH, NAYAKAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY