SignIn
Kerala Kaumudi Online
Saturday, 24 October 2026 5.51 PM IST

ഓണം റിലീസുകൾ ഇന്ന് മുതൽ

tovino

ഒാണം റിലീസുകൾ ഇന്ന് മുതൽ. ഏഴു ചിത്രങ്ങളാണ് ഇന്നും നാളെയുമായി റിലീസ് ചെയ്യുന്നത്. ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻലാൽ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാംമോഷണം ഇന്ന് റിലീസ് ചെയ്യും. ത്രിഡിയിൽ ഒരുങ്ങുന്ന ചിത്രത്തിൽ കൃതിഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭിലക്ഷ്മി എന്നിവരാണ് നായികമാർ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യു .ജി.എം. മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഡോ. സഖറിയ തോമസും ചേർന്നാണ് നിർമ്മാണം.

ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന കിഷ്‌കിന്ധാ കാണ്ഡം ഇന്ന് തിയേറ്ററുകളിലെത്തും. അപർണ ബാലമുരളിയാണ് നായിക. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് നിർമ്മാണം.

ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന കൊണ്ടൽ നാളെ റിലീസ് ചെയ്യും. ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ രാജ് ബി ഷെട്ടി, ഷബീർ കല്ലറക്കൽ എന്നിവരാണ് മറ്റു താരങ്ങൾ. വീക്കെൻഡ് ബ്ളോക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മാണം. റഹ്മാൻ,​ ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒമർലുലു സംവിധാനം ചെയ്യുന്ന ബാഡ് ബോയ്സ് നാളെ റിലീസ് ചെയ്യും. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യുവാണ് നിർമ്മാണം. റുഷിൻ ഷാജി കൈലാസിനെ നായകനാക്കി ഷെബി ചൗഘട് സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഒഫ് സുകുമാരക്കുറുപ്പ് നാളെ തിയേറ്ററിൽ . സുകുമാരക്കുറുപ്പ് എന്ന ടൈറ്റിൽ കഥാപാത്രത്തെ അബുസലിം അവതരിപ്പിക്കുന്നു. പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ ആണ് നിർമ്മാണം. സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷിനെ നായകനാക്കി തമിഴ് സംവിധായകൻ വിൻസെന്റ് സെൽവ ഒരുക്കുന്ന കുമ്മാട്ടിക്കളിയും നാളെ റിലീസ് ചെയ്യും.

സുധീഷ്, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിലാഷ് രാഘവൻ രചനയും സംവിധാനവും നിർവഹിക്കുന്ന പ്രതിഭ ട്യൂട്ടോറിയൽസ് നാളെ തിയേറ്ററിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY