
ഇന്ത്യൻ സിനിമയിലെ ക്ളാസിക് ചിത്രമായ പഥേർ പാഞ്ചാലി കണ്ട തലമുറ ദുർഗ എന്ന കഥാപാത്രത്തെ അത്രമാത്രം ഹൃദയത്തിലേറ്റി. ഉമ ദാസ് ഗുപ്ത എന്ന അഭിനേത്രിയേയും. 1955 ൽ സത്യജിത് റേ സംവിധാനം ചെയ്ത പഥേർ പാഞ്ചാലി എന്ന ചിത്രത്തിലൂടെയാണ് ഉമദാസ് ഗുപ്ത ശ്രദ്ധേയയാകുന്നത്. ബംഗാളിലെ ഒരു സാധാരണ കുടുംബ പശ്ചാത്തലത്തിൽ ദുർഗ എന്ന പെൺകുട്ടിയും അവളുടെ ഇളയ സഹോദരൻ അപുവും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ പ്രമേയം.ബംഗാളി സിനിമയിലെ അഭിനേത്രി എന്ന നിലയിൽ ഉമദാസ് ഗുപ്ത പിന്നീട് എറെ ശ്രദ്ധ നേടി. പാഥേർ പാഞ്ചാലിക്കുശേഷം ഉമദാസ് ഗുപ്ത മുഖ്യധാര സിനിമയിലേക്ക് അധികം വന്നില്ല.
അവസാന നാളുകളിൽ അർബുദരോഗത്തിന്റെ പിടിയിലായിരുന്നു ഉമദാസ് ഗുപ്ത. ഒടുവിൽ പോരാട്ടം നിലച്ചു. ഉമദാസ് ഗുപ്ത യാത്രയായി. ''പഥേർ പാഞ്ചാലിയിലെ ദുർഗ ഇപ്പോൾ ശരിക്കും യാത്രയായിരിക്കുന്നു ""എന്നാണ് തൃണമൂൽ കോൺഗ്രസ് നേതാവും എം.പിയും എഴുത്തുകാരനുമായ കുനാൽ ഘോഷ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |