ആയിരം കോടിയിൽ ഒരുങ്ങുന്ന എസ്.എസ് രാജമൗലി മഹേഷ് ബാബു ചിത്രത്തിന്റെ ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും. പുതുവർഷത്തിൽ പൃഥ്വിരാജ് ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ്. പ്രതിനായകനായാണ് പൃഥ്വിരാജ് എത്തുന്നത്.
എമ്പുരാന്റെ ചിത്രീകരണം പൂർത്തിയാക്കുന്ന പൃഥ്വിരാജ് ഡിസംബറിൽ വിലായത്ത് ബുദ്ധയുടെ തുടർചിത്രീകരണത്തിൽ പങ്കെടുക്കും. മറയൂരിൽ ആണ് വിലായത്ത് ബുദ്ധയുടെ ചിത്രീകരണം. ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയിൽ ആക്ഷൻ രംഗങ്ങൾ ഉൾപ്പെടെ പൃഥ്വിരാജിന് പൂർത്തിയാക്കാനുണ്ട്. എമ്പുരാന്റെ 16 ദിവസത്തെ ചിത്രീകരണം പാലക്കാട് അവശേഷിക്കുന്നുണ്ട്. മോഹൻലാൽ പങ്കെടുക്കുന്ന രംഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുക. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് മോഹൻലാൽ. 16 ദിവസത്തെ ചിത്രീകരണത്തോടെ എമ്പുരാൻ പാക്കപ്പ് ആകും. ആർ.ആർ. ആർ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനുശേഷം എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിന് എസ്.എസ്. എം.ബി 29 എന്നാണ് താത്കാലികമായി നൽകുന്ന പേര്. ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ശ്രീ ദുർഗ ആർട്സിന്റെ ബാനറിൽ കെ.എൽ. നാരായണ ആണ് നിർമ്മാണം. മഹേഷ് ബാബു ചിത്രത്തിന്റെ സഹനിർമ്മാതാവ് കൂടിയാണ്.
സലാർ എന്ന ബ്ലോക്ബസ്റ്ററിനുശേഷം തെലുങ്കിൽ പൃഥ്വിരാജ് അഭിനയിക്കുന്ന ചിത്രം കൂടിയാണ്. നിസാം ബഷീർ സംവിധാനം ചെയ്യുന്ന നോബഡി ആണ് പത്തുവർഷത്തിൽ മലയാളത്തിൽ പൃഥ്വിരാജ് അഭിനയിക്കുന്ന ആദ്യ ചിത്രം. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം. റോഷാക്കിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് നോബഡി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |