SignIn
Kerala Kaumudi Online
Saturday, 24 October 2026 5.50 PM IST

മാത്യു തോമസ് നായകനാകുന്ന നൈറ്റ് റൈഡേഴ്‌സ്

mathew-thomas



മാത്യു തോമസ് നായകനായി ചിത്രസംയോജകൻ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് നൈറ്ര് റൈഡേഴ്സ് എന്നു പേരിട്ടു. ഹൊറർ കോമഡി ഗണത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ വാഴയിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ മീനാക്ഷി ഉണ്ണിക്കൃഷ്ണനാണ് നായിക. അബു സലിം, റോണി ഡേവിഡ് രാജ്, റോഷൻ ഷാനവാസ് , ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് മറ്റു താരങ്ങൾ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.കഴിഞ്ഞ വർഷത്തെ വിജയ ചിത്രമായ പ്രണയവിലാസത്തിന്റെ തിരക്കഥാകൃത്തുക്കളായ ജ്യോതിഷ് എം., സുനു എ.വി. എന്നിവരാണ് നൈറ്ര് റൈഡേഴ്സിന് രചന നിർവഹിക്കുന്നത്.ഛായാഗ്രഹണം അഭിലാഷ് ശങ്കർ, ലൈൻ പ്രൊഡ്യൂസർ: ഫൈസൽ അലി, എഡിറ്റർ: നൗഫൽ അബ്ദുള്ള, മ്യൂസിക്: യാക്ക്സൻ ഗാരി പെരേര, നേഹ എസ്. നായർ, സൗണ്ട് ഡിസൈൻ: വിക്കി, ഫൈനൽ മിക്സ്: എം.ആർ. രാജാകൃഷ്ണൻ, വസ്ത്രലങ്കാരം: മെൽവി ജെ., മേക്കപ്പ്: റോണക്സ് സേവ്യർ,പ്രൊഡക്ഷൻ കൺട്രോളർ :ജിനു പി.കെ,

ഉള്ളാക് ഫിലിംസിന്റെ ബാനറിൽ നിസാർ ബാബു, സജിൻ അലി എന്നിവരാണ് നിർമ്മാണം . അനുരാഗ കരിക്കിൻ വെള്ളം, സുഡാനി ഫ്രം നൈജീരിയ, ഗ്രേറ്റ്‌ ഫാദർ തുടങ്ങി 35 ൽപരം സിനിമകൾക്ക് നൗഫൽ അബ്ദുള്ള ചിത്രസംയോജനം നിർവഹിച്ചിട്ടുണ്ട്. പി .ആർ. ഒ: പ്രതീഷ് ശേഖർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MATHEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY