SignIn
Kerala Kaumudi Online
Sunday, 25 October 2026 2.27 AM IST

മുത്തുവേൽ പാണ്ഡ്യൻ ജപ്പാനിൽ

rajni

രജനികാന്ത് ചിത്രം ജയിലർ ജപ്പാനിൽ റിലീസ് ചെയ്തു. സ്റ്റൈൽ മന്നൻ രജനികാന്തിന് ഏറെ ആരാധകരുള്ള സ്ഥലമാണ് ജപ്പാൻ. വർഷങ്ങൾക്കുമുൻപ് രജനികാന്തിന്റെ മുത്തു നേടിയ ജാപ്പനീസ് കളക്ഷൻ ഒരു റെക്കോർഡ് ആയിരുന്നു. 2022 ൽ രാജമൗലിയുടെ ആർ.ആർ.ആർ എത്തുന്നത് വരുന്ന അത് തുടർന്നു. ആഗോള ബോക്സ് ഓഫീസിൽ ജയിലർ 650 കോടി നേടിയിരുന്നു. ചിത്രത്തിന്റെ വിദേശ വിതരണക്കാരായിരുന്ന അയ്‌ങ്കരൻ ഇന്റർനാഷണലിന് മാത്രം 33 കോടിയുടെ വരുമാനം നേടികൊടുത്തു. നെൽസൺ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, ശിവരാജ് കുമാർ, ജാക്കി ഷ്രോഫ് എന്നിവർ അതിഥി താരങ്ങളായി. ടൈഗർ മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് തകർത്തഭിനയിച്ചു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ചിത്രത്തിൽ രമ്യകൃഷ്ണൻ, തമന്ന, വസന്ത് രവി, യോഗിബാബു, മിർണ മേനോൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ജയിലറിന്റെരണ്ടാം ഭാഗമാണ് രജനികാന്തിന്റെ അടുത്ത പ്രോജക്ട്. ജനുവരി 14-നാണ് ജയിലർ 2 പ്രഖ്യാപിച്ചത്. കോഴിക്കോടും ലൊക്കേഷനാണ് മലയാളത്തിൽനിന്ന് ചെമ്പൻ വിനോദ് ജോസ് അഭിനയിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY