
അമേരിക്കൻ മോഡലും ബോളിവുഡ് നടിയുമായ നർഗീസ് ഫക്രി വിവാഹിതയായി. ദീർഘകാല പങ്കാളിയായ ടോണി ബീജിനെയാണ് നർഗീസ് വിവാഹം കഴിച്ചത്. ലോസ് ആഞ്ചൽസിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹം നടന്നതായി സ്ഥിരീകരിച്ച് ചില ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിവാഹചിത്രങ്ങൾ ഒന്നും തന്നെ പുറത്തു വിട്ടില്ല. കാശ്മീർ സ്വദേശിയായ വ്യവസായിയാണ് ടോണി. ലോസ് ആഞ്ചൽസിലാണ് താമസം. യു.എസ് സ്വദേശിയായ നർഗീസ് റോക് സ്റ്റാർ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറിയത്. ശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മദ്രാസ് കഫേ, മേ തേരാ ഹീറോ, സാഗാസം, അഷർ, ഡിഷൂം എന്നിവയാണ് പ്രധാന ചിത്രങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |