
ടൊവിനോ തോമസ് നായകനായി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് പൂർത്തിയായി. ഡബ്ബിംഗ് പൂർത്തിയായ വിവരം ടൊവിനോ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. ടൊവിനോയുടെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തുവന്ന ഫസ്റ്റ‌് ലുക്ക് പോസ്റ്റർ ശ്രദ്ധ നേടിയിരുന്നു. മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടമാണ് നരിവേട്ട. സുരാജ് വെഞ്ഞാറമൂട്, തമിഴ് സംവിധായകനും നടനുമായ ചേരൻ എന്നിവരും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രിയംവദ കൃഷ്ണൻ ആണ് നായിക. വലിയ ക്യാൻവാസിൽ ബിഗ് ബഡ്‌ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ആര്യ സലിം, റിനി ഉദയകുമാർ എന്നിവരാണ് മറ്റു താരങ്ങൾ. കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാര ജേതാവ് അബിൻ ജോസഫ് ആണ് രചന. ഛായാഗ്രഹണം വിജയ്, സംഗീതം: ജക്‌സ് ബിജോയ്. ചിത്രസംയോജനം: ഷമീർ മുഹമ്മദ്, കലാസംവിധാനം: ബാവ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, മേക്കപ്പ്: അമൽ സി. ചന്ദ്രൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ : എൻ.എം. ബാദുഷ, ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഇന്ത്യൻ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസൻ, യു.എ.ഇയിലെ ബിൽഡിംഗ് മെറ്റീരിയൽ എക്സ്‌പോർട്ട് ബിസിനസ്സ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |