SignIn
Kerala Kaumudi Online
Sunday, 25 October 2026 2.27 AM IST

മാർക്കോയുടെ നിർമ്മാതാവിന്റെ ചിത്രത്തിൽ പെപ്പേ

antony-varghese

സംവിധാനം : പോൾ ജോർജ്

മാർക്കോയ്ക്കുശേഷം ക്യൂബ്‌സ് എന്റർടെയ്‌ൻസിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രത്തിൽ ആന്റണി വർഗീസ് നായകൻ. നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തിറക്കി.

പ്രൊഡക്‌ഷൻ നമ്പർ 2 എന്ന പേരിൽ ഒരു കത്തിയുമായി പുറം തിരിഞ്ഞുനിൽക്കുന്ന നടനെയും മുൻപിലായി ഒരു വിന്റേജ് മോഡൽ തോക്കും പോസ്റ്ററിൽ കാണാം. അവിടെ ഇവിടെങ്ങളിലായി ചിന്നിത്തെറിച്ചിരിക്കുന്ന രക്തക്കറകളും സൂചിപ്പിക്കുന്നു. മാർക്കോയെ പോലെ ഇതും ഒരു വയലൻസ് നിറഞ്ഞ ചിത്രമായിരിക്കും. ചിത്രത്തിന്റെ മറ്റു വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടില്ല. ഏപ്രിലിലോ മേയിലോ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. മാർക്കോയുടെ വിജയം മുൻനിറുത്തി ക്യൂബ്‌സ് എന്റർടെയ്‌ൻമെന്റ്‌സിന്റെ അടുത്ത ചിത്രത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പെപ്പേ വീണ്ടും ഒരു നവാഗത സംവിധായകന്റെ സിനിമയുടെ ഭാഗമാകുന്നു എന്ന പ്രത്യേകതയുണ്ട്. നവാഗതനായ ഗോവിന്ദ് വിഷ്‌ണു സംവിധാനം ചെയ്ത ദാവീദ് ആണ് പെപ്പെ നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം. അതേസമയം ആർ.ഡി.എക്സിനു ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രത്തിൽ ആന്റണി വർഗീസ് അഭിനയിക്കുന്നുണ്ട്. ദുൽഖർ ചിത്രത്തിൽ ആന്റണി വർഗീസ് ആദ്യമായാണ്. മാർച്ച് 1ന് ഹൈദരാബാദിൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം.

തിരുവനന്തപുരത്തും കൊച്ചിയിലും ചിത്രീകരണമുണ്ട്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ് നിർമ്മാണം. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANTONY VARGHESE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY