SignIn
Kerala Kaumudi Online
Thursday, 17 September 2026 8.07 AM IST

നിർബന്ധിത ക്വറന്റീൻ അവസാനിച്ചു; പൃഥ്വിരാജ് വീട്ടിലേക്ക് മടങ്ങുന്നു

prithviraj

ജോർദ്ദാനിൽ നിന്ന് കേരളത്തില്‍ തിരിച്ചെത്തിയ പൃഥ്വിരാജും സംഘവും കഴിഞ്ഞ ഏഴു ദിവസങ്ങളായി ഫോര്‍ട്ട് കൊച്ചിയിലെ പെയ്ഡ് ക്വാറന്റീന്‍ സെന്ററുകളിലായിരുന്നു. ആദ്യഘട്ട ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ പൃഥ്വിരാജ് താന്‍ വീട്ടിലേക്കു മടങ്ങുന്ന കാര്യം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ഫോര്‍ട്ട് കൊച്ചിയിലെ ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടലിലായിരുന്നു പൃഥ്വിരാജിന്റെ ആദ്യ​ആഴ്ചയിലെ ക്വാറന്റീന്‍ ദിനങ്ങള്‍.

"എന്റെ 7 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ ഇന്ന് അവസാനിക്കുന്നു. ഇനി ഏഴുദിവസം ഹോം ക്വാറന്റീനിലേക്ക് പോവുകയാണ്. ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടലിനും നന്നായി പരിശീലനം ലഭിച്ച ജീവനക്കാര്‍ക്കും പരിചരണത്തിനും നന്ദി. ഹോം ക്വാറന്റീനിലേക്ക് പോകുന്നവരും, ഇതിനകം ഹോം ക്വാറന്റീനില്‍ ഉള്ളവരുടെയും ശ്രദ്ധയ്ക്ക്. വീട്ടിലേക്ക് പോവുന്നു എന്നതിന് അര്‍ത്ഥം നിങ്ങളുടെ ക്വാറന്റീന്‍ കാലം കഴിഞ്ഞു എന്നല്ല. എല്ലാ നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കുക. രോഗം പെട്ടെന്ന് ബാധിക്കാന്‍ സാധ്യതയുള്ള ഒരാളും വീട്ടില്‍ ഇല്ലെന്ന് ഉറപ്പാക്കുക," പൃഥ്വി കുറിക്കുന്നു.

മേയ് 22 നാണ് പൃഥ്വിയും ബ്ലെസിയും 'ആടുജീവിതം' ടീമും കേരളത്തില്‍ എത്തിയത്. എയര്‍ പോര്‍ട്ടില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലെ പെയ്ഡ് ക്വാറന്റീനിലേക്കാണ് സംഘം നേരെ പോയത്. ക്വാറന്റീന്‍ ജീവിതത്തിനിടയിലും ശരീരം പഴയരീതിയിലാക്കാനുള്ള വര്‍ക്ക് ഔട്ടില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു താരം. തന്റെ വര്‍ക്ക് ഔട്ട് വിശേഷങ്ങളും പൃഥ്വി ആരാധകരുമായി പങ്കുവച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRITHVIRAJ, CINEMA, MALAYALAM, ADU JEEVITHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY