SignIn
Kerala Kaumudi Online
Wednesday, 16 September 2026 2.23 PM IST

'പത്തുവർഷത്തെ  പ്രണയത്തെക്കുറിച്ച്  ഞാനും  ഇപ്പോഴാണ്  അറിയുന്നത്, വിവാഹം നടത്തുന്നത് അവരുണ്ടാക്കിയ പണത്തിൽ നിന്ന്'

ahaana-krishna
അഹാന കൃഷ്ണ

13-ാം തീയതിയാണ് നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹം നടന്നത്. ഇന്നലെയായിരുന്നു വിവാഹ റിസപ്ഷൻ. ഇപ്പോഴിതാ റിസപ്ഷനിടെ അഹാന കൃഷ്ണയുടെ പിതാവും നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പത്തുവർഷം നീണ്ട മകളുടെ പ്രണയത്തെക്കുറിച്ച് താൻ അടുത്തിടെയാണ് അറിഞ്ഞതെന്നും സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് വിവാഹം കഴിക്കാൻ പ്രാപ്തരായ നാല് ശക്തരായ പെൺമക്കളുടെ അച്ഛനാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'എപ്പോഴും സന്തോഷം തന്നെ. പ്രത്യേകിച്ച് ഇങ്ങനെ കല്യാണം ആയതുകൊണ്ടെന്നുമല്ല. അല്ലെങ്കിലും എന്നും സന്തോഷമേ ഉള്ളൂ. പത്തുവർഷത്തെ പ്രണയത്തെക്കുറിച്ചൊക്കെ ഞാനും ഇപ്പോഴാണ് അറിയുന്നത്. അങ്ങനെയുള്ള കാര്യങ്ങൾ എല്ലാവരും എല്ലാവരോടും പറയണമെന്നില്ലല്ലോ. അവർ വന്ന് പറഞ്ഞു' ഞങ്ങൾ ഇങ്ങനെ കല്യാണം കഴിക്കാൻ പോവുകയാണ്' എന്ന ചെക്കന്റെ അച്ഛൻ രവിയെ എനിക്ക് 33 വർഷമായി അറിയാം. പഴയ സിനിമ നിർമാതാവാണ്. പക്ഷേ രവിയുടെ മകനാണ് ഇതൊക്കെ എന്ന പിന്നീടാണ് അറിയുന്നത്.

ഇനിയുള്ള കുട്ടികൾക്കും അങ്ങനെ തന്നെ അവർക്ക് ഇഷ്ടമുള്ള തീയതിയിൽ ഇഷ്ടമുള്ളവരെ കല്യാണം കഴിക്കാം. വിളിച്ചവരെല്ലാം വന്നു. വലിയ സന്തോഷം. പിള്ളേർ ഉണ്ടാക്കിയ പൈസ അവരത് ചിലവാക്കുന്നു. അത്രയേ ഉള്ളൂ, ഞാൻ ഒരു അനുഗ്രഹീതനായ അച്ഛനാണ്. പിള്ളേർ ഉണ്ടാക്കിയ പൈസ അവരത് ചിലവാക്കുന്നു. അത്രയേ ഉള്ളൂ. അവരുണ്ടാക്കുന്ന പണത്തിൽ അവർ കല്യാണം നടത്തുന്നു. അച്ഛൻ വരുന്നു. പങ്കെടുക്കുന്നു പോകുന്നു അത്രയേ ഉള്ളൂ'- കൃഷ്ണകുമാർ പറഞ്ഞു.

English Summary

Actress Ahaana Krishna and cinematographer Nimish Ravi got married on September 13, followed by their wedding reception the next day. Speaking to the media at the reception, Ahaana ’s father and actor Krishnakumar said he came to know about his daughter’s decade-long relationship only recently.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIMISH RAVI, KRISHNAKUMAR, MALAYALAM CINEMA, AHAANA KRISHNA, AHAANA MARRIAGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY