SignIn
Kerala Kaumudi Online
Wednesday, 16 September 2026 2.03 PM IST

'അഹാന-നിമിഷ് വിവാഹത്തിൽ ദുൽഖറിന് സ്‌പെഷ്യൽ റോൾ'; ചിത്രം വൈറൽ

ahana-krishna
അഹാന പങ്കുവച്ച വിവാഹചിത്രങ്ങൾ

നടി അഹാന കൃഷ്‌ണയുടെയും ഛായാഗ്രഹകൻ നിമിഷ് രവിയുടെയും വിവാഹചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇരുവരുടെയും വിവാഹത്തിൽ അവതാരകനായെത്തിയത് ദുൽഖർ സൽമാനായിരുന്നെന്നാണ് വിവരം. അഹാന പങ്കുവച്ച വിവാഹ ചിത്രങ്ങളാണ് ഇതിന് കാരണം. കൈയിൽ മൈക്ക് പിടിച്ച് നിൽക്കുന്ന ദുൽഖറിന്റെ സാന്നിദ്ധ്യത്തിൽ അഹാനയും നിമിഷും ചുബിക്കുന്നതാണ് പങ്കുവച്ച ചിത്രങ്ങളിലൊന്ന്.

നിമിഷ് രവിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ് ദുൽഖർ. വളരെ കുറച്ചുപേർ മാത്രം പങ്കെടുത്ത വിവാഹത്തിൽ ചന്തു സലിംകുമാർ, ജേക്‌സ് ബിജോയ്, ഫാഹിം സഫർ, ഡൊമിനിക് അരുൺ എന്നിവരും സിനിമയിൽനിന്നുള്ള അതിഥികളായി. അഹാന കൃഷ്‌ണയുടെ അരങ്ങേറ്റ ചിത്രമായ 'ഞാൻ സ്റ്റീവ് ലോപ്പസിൽ' അസിസ്റ്റന്റ് ക്യാമറാമാനായിട്ടായിരുന്നു നിമിഷിന്റെ കരിയർ തുടങ്ങിയത്. ഈ സിനിമയുടെ സെറ്റിൽ ആരംഭിച്ച സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. 'ഇരുപതാം വയസിൽ കണ്ടുമുട്ടി. 30-ാം വയസിൽ വിവാഹം കഴിച്ചു' എന്ന കുറിപ്പോടെ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം സ്റ്റോറിയായി അഹാന തങ്ങളുടെ വിവാഹ ചിത്രങ്ങൾ പങ്കുവച്ചിരുന്നു.

അഹാനയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായ ലൂക്കയുടെ ഛായാഗ്രഹണം നിർവഹിച്ചതും നിമിഷ് രവിയായിരുന്നു. പിന്നീടിങ്ങോട്ട് മലയാളത്തിൽ മാത്രമല്ല, വമ്പൻ വിജയങ്ങളായ അന്യഭാഷാ ചിത്രങ്ങളിലും നിമിഷ് കഴിവ് തെളിയിച്ചു. സൂര്യ നായകനായ വിശ്വനാഥ് ആന്റ് സൺസിലും നിമിഷ് ഛായാഗ്രഹണം നിർവഹിച്ചിരുന്നു. ഋഷഭ് ഷെട്ടി നായകനായ ജയ് ഹനുമാനിലും നിമിഷിന്റെ കൈയൊപ്പുണ്ട്.

English Summary

Ahaana Krishna and Nimish Ravi are married, with Dulquer Salmaan spotted holding a microphone at their intimate wedding, sparking reports that he hosted the ceremony.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AHANA KRISHNA, NIMISH RAVI, WEDDING, DULQUER SALMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY