SignIn
Kerala Kaumudi Online
Thursday, 18 June 2026 2.57 PM IST

രാജമൗലിയുടെ തെലുങ്ക് ചിത്രത്തിൽ പൃഥ്വിരാജ്? പുതിയ റിപ്പോർട്ട് പുറത്ത്

READ ENGLISH VERSION
ss-rajamouli

മലയാളത്തിലെ പ്രമുഖ നടൻമാരിൽ ഒരാളാണ് പൃഥ്വിരാജ് സുകുമാരൻ. മലയാളത്തിൽ മാത്രമല്ല തെലുങ്ക്, ഹിന്ദി, തമിഴ് എന്നി ഭാഷകളിൽ താരം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 'ഗുരുവായൂർ അമ്പലനടയിൽ' എന്ന ചിത്രമാണ് പൃഥ്വിരാജിന്റെ ഏറ്റവും പുതിയ മലയാള സിനിമ. ചിത്രത്തിന് വളരെ നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. അതിനിടെയാണ് ഒരു പുതിയ വാർത്ത ആരാധകരെ തേടി എത്തുന്നത്. തെലുങ്ക് നടനായ മഹേഷ് ബാബുവും സംവിധായകൻ എസ്എസ് രാജമൗലിയും ഒന്നിക്കുന്ന ചിത്രത്തിൽ മലയാളത്തിന്റെ യുവനടൻ പൃഥ്വിരാജും ഉണ്ടെന്നാണ് ആ വാർത്ത.

ചിത്രത്തിലെ അണിയറപ്രവർത്തകർ ഒരു പ്രധാന വേഷം ചെയ്യാൻ പൃഥ്വിരാജിനെ സമീപിച്ചെന്നാണ് വിവരം. 123 തെലുങ്ക് എന്ന ഓൺലെെൻ ചാനലാണ് ഇത് സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടിരിക്കുന്നത്. പൃഥ്വിരാജുമായി ഇത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

#SSMB29 എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. സിനിമ ഒരു അഡ്വഞ്ചർ സ്റ്റോറിയാണെന്നാണ് വിവരം. ഈ വർഷം ഓഗസ്റ്റിലോ സെപ്തംബറിലോ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് വിവരം. ഈ സമയത്താണ് പൃഥ്വിരാജ് ചിത്രത്തിന്റെ ഭാഗമാകാൻ സാദ്ധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ വരുന്നത്.

മുൻപ് ചിത്രത്തിന്റെ കാസ്റ്റിംഗിനെ കുറിച്ച് പുറത്തുവന്ന വാർത്തകൾ സിനിമയുടെ നി‌ർമ്മാതാക്കൾ നിഷേധിച്ചിരുന്നു. ശ്രീ ദുർഗ ആർട്സ് ആണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. പൃഥ്വിരാജിനെ സമീപിച്ചതിനെ സംബന്ധിച്ച വാർത്തകൾക്ക് ഇതുവരെ കമ്പനി പ്രതികരിച്ചിട്ടില്ല. ഉടനെ സിനിമയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് കമ്പനി അറിയിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRITHVIRAJ SUKUMARAN, SS RAJAMOULI, MAHESH BABU, SSMB 29
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY