SignIn
Kerala Kaumudi Online
Sunday, 11 October 2026 1.42 PM IST

'ജയിലർ 2വിലും തമന്നയുടെ ഗാനം വേണമെന്ന് ഞാൻ പറഞ്ഞു, പക്ഷേ'; വെളിപ്പെടുത്തി രജനികാന്ത്

rajinikanth
രജനികാന്ത്, തമന്ന

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സൂപ്പർസ്റ്റാർ രജനികാന്തിന്റെ 'ജയിലർ 2' സിനിമ ഒക്‌ടോബർ 15നാണ് റിലീസ് ചെയ്യുന്നത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രം സൺ പിക്‌ചേഴ്സാണ് ബിഗ് ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്നത്. രജനികാന്തിനൊപ്പം സുരാജ് വെഞ്ഞാറമൂട്, ജാക്കി ഷെറോഫ്, മിഥുൻ ചക്രവർത്തി, ഹൃത്വിക് റോഷൻ, മോഹൻലാൽ, ശിവരാജ്കുമാർ, വിജയ് സേതുപതി, എസ്‌ ജെ സൂര്യ, യോഗി ബാബു, വിദ്യ ബാലൻ, രമ്യ കൃഷ്ണ, മിർണ, പൂർണ, നോറ ഫത്തേഹി തുടങ്ങി വൻ താരനിരയും അണിനിരക്കുന്നുണ്ട്.

ഇപ്പോഴിതാ ജയിലർ 2വിന്റെ റിലീസിന് മുന്നോടിയായി നടന്ന പരിപാടിയിൽ രജനികാന്തിന്റെ ഒരു വെളിപ്പെടുത്തലാണ് ചർച്ചയാകുന്നത്. ജയിലർ 2വിലും തമന്നയുടെ ഒരു ഗാനം വേണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നാണ് രജനികാന്ത് പറഞ്ഞത്. ഇക്കാര്യം താൻ സംവിധായകനോട് പറഞ്ഞെന്നും അദ്ദേഹം വെളിപ്പെടുത്തി.

'ജയിലർ 2ൽ ഇല്ലാത്ത ഒരേയൊരു ഘടകം തമന്നയാണ്. തമന്നയ്ക്കായി ഒരു ഗാനം ഉൾപ്പെടുത്താൻ ഞാൻ നെൽസണോട് പറഞ്ഞിരുന്നു. പക്ഷേ എനിക്ക് ഇഷ്ടപ്പെട്ടത് കൊണ്ട് മാത്രം തമന്നയെ ഉൾപ്പെടുത്താൻ കഴിയില്ലെന്നാണ് നെൽസൺ പറഞ്ഞത്. പക്ഷേ ഉടനെ ഞാൻ അത് തിരുത്തി. ഞാൻ ഉദ്ദേശിച്ചത്, പ്രേക്ഷകർക്ക് ഇഷ്ടമുള്ളത് കൊണ്ടാണ്. അല്ലാതെ എനിക്ക് ഇഷ്ടമുള്ളത് ചെയ്തിരുന്നെങ്കിൽ ഈ രംഗത്ത് ഇത്രയും വർഷം ഞാൻ പിടിച്ചുനിൽക്കില്ലായിരുന്നു'- രജനികാന്ത് വ്യക്തമാക്കി.

2023ൽ പുറത്തിറങ്ങിയ 'ജയിലർ' ചിത്രത്തിലെ 'കാവാല' എന്ന ഗാനത്തിൽ രജനികാന്തിനൊപ്പം തമന്ന ചുവടുവച്ചിരുന്നു. രജനികാന്തിന്റെയും തമന്നയുടെയും ഗാനരംഗത്തിലെ കോംബോ അന്ന് ഏറെ ശ്രദ്ധേയമായിരുന്നു. അനിരുദ്ധാണ് ചിത്രത്തിൽ സംഗീതം ഒരുക്കിയിരിക്കുന്നത്.

English Summary

Rajinikanth has revealed that he wanted a song featuring Tamannaah in Jailer 2. Director Nelson Dilipkumar reportedly said Tamannaah should not be included simply because Rajinikanth liked her. The superstar clarified that he was referring to the audience’s liking for the actress. Tamannaah featured in the hit song “Kaavaalaa” from the first Jailer film.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJINIKANTH, TAMANNAAH, JAILER 2, NELSON DILIPKUMAR, KAAVAALAA SONG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY