SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.03 AM IST

ധനുഷിന്റെ നായികയായി പ്രീതി മുകുന്ദൻ

a

ധനുഷിന്റെ നായികയായി പ്രീതി മുകുന്ദൻ എത്തുന്നു. ഡൗൺ പിക്‌ചേഴ്സ് നിർമ്മിക്കുന്ന ചിത്രം തമിഴരസൻ പച്ചമുത്ത് സംവിധാനം ചെയ്യും. ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കും. 'ലബ്ബർ പന്ത്" എന്ന ചിത്രം ഒരുക്കി ശ്രദ്ധേയനാണ് തമിഴരസൻ പച്ചമുത്ത്.

ബ്ളാസ്റ്റ് എന്ന ചിത്രത്തിന്റെ ബ്ളോക് ബസ്റ്റർ വിജയത്തിനുശേഷം പ്രീതിമുകുന്ദന്റെ താരമൂല്യം ഉയർന്നിട്ടുണ്ട്. തെലുങ്കിലും കൈനിറയെ അവസരങ്ങളാണ്. ബ്ളാസ്റ്റിനുശേഷം പ്രീതി സെലക്ടീവാണ്. മേനേ പ്യാർ കിയ എന്ന ചിത്രത്തിലൂടെയാണ് മലയാള അരങ്ങേറ്റം. എന്നാൽ, നിവിൻപോളി നായകനായ സർവ്വംമായയിലെ കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധ നേടി. ഇദയം മുരളി ആണ് പ്രീതി മുകുന്ദൻ നായികയായി ഒടുവിൽ റിലീസ് ചെയ്ത തമിഴ് ചിത്രം. അഥർവ്വ നായകനായ ചിത്രം സമ്മിശ്ര പ്രതികരണം ആണ് നേടിയത്. ബോളിവുഡ് അരങ്ങേറ്റം നടത്തുന്ന നാഗസില്ല അടുത്ത വർഷം റിലീസ് ചെയ്യും. അതേസമയം ധനുഷും മമ്മൂട്ടിയും ഒരുമിക്കുന്ന ഓം മലേഷ്യയിൽ പുരോഗമിക്കുന്നു. അമരനുശേഷം രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നസിറുദ്ദീൻ ഷാ ആണ് മറ്റൊരു പ്രധാന താരം. സായ്‌പല്ലവിയും ശ്രീലീലയുമാണ് നായികമാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY