SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.03 AM IST

വീണ്ടും മാറ്റം,​ നാനിയുടെ പാരഡൈസ് സെപ്തംബർ 24ന്

a

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസ്' സെപ്തംബർ 24ലേക്ക് റിലീസ് മാറ്റി . ഇത് മൂന്നാം തവണയാണ് റിലീസ് മാറ്റം. ആഗസ്റ്റ് 21ന് റിലീസ് പ്രഖ്യാപിച്ചിരുന്നതാണ്. അതിന് മുൻപ് മാർച്ച് റിലീസായിരുന്നു. 'ദസറ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന പാരഡൈസ് നിർമ്മിക്കുന്നത് ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറി ആണ്. ദസറയുടെ നിർമ്മാതാവാണ് ശ്രീകാന്ത് ചെറുകുറി. ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. കയാദു ലോഹർ ആണ് നായിക. ബോളിവുഡ് താരം രാഘവ് ജൂയാലും താരനിരയിലുണ്ട്. സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗൻ എന്നിവരാണ് മറ്റ് താരങ്ങൾ. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ എട്ട് ഭാഷകളിൽ ചിത്രം പ്രദർശനത്തിന് എത്തും . ഛായാഗ്രഹണം - സി എച്ച് സായ്, എഡിറ്റിംഗ് - നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ - അവിനാഷ് കൊല്ല.

English Summary

The release of The Paradise, the pan-Indian film starring Telugu superstar Nani and directed by Srikanth Odela, has been postponed to September 24. This marks the third time the film's release date has been rescheduled.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE, NANI, TELUGU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY