
വിജയരാഘവന്റെ വ്യത്യസ്തമായ ക്ലോസപ്പ് ലുക്കും ഒപ്പം ജനപ്രിയരായ ഒരു കൂട്ടം താരങ്ങളുമായി ഒാട്ടം തുള്ളൽ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രം സാധാരണക്കാർ താമസിക്കുന്ന ഗ്രാമത്തിലെ ഒരു കുടുംബത്തിൽ അരങ്ങേറുന്ന പ്രശ്‌നം നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു.വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ ജോർജ്, ടിനി ടോം, ഹരിശ്രീ അശോകൻ , മനോജ്.കെ.യു ,ബിനു ശിവറാം,ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, കുട്ടി അഖിൽ, ജെറോം. ബിപിൻ ചന്ദ്രൻ, പ്രിയനന്ദനൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീപത് യാൻ, അനിയപ്പൻ, ശ്രീരാജ് , പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ.കെ. ജയദീഷ്,ചിത്ര നായർ എന്നിവരാണ് മറ്റ് താരങ്ങൾ. തിരക്കഥ ബിനു ശശി റാം,
ആദ്യ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രം ജെ.കെ എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ട് നിർമ്മിക്കുന്നു. പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു. സംഗീതം രാഹുൽ രാജ്, പി.ആർ. ഒ വാഴൂർ ജോസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |