SignIn
Kerala Kaumudi Online
Thursday, 05 November 2026 3.45 PM IST

'ചാണകങ്ങൾക്ക് ഇന്നത്തേക്ക് ഇത് മതി'; വീണ്ടും ഗ്ളാമറസ് വേഷവുമായി നസ്രിയ

nazriya-nazim
നസ്രിയ നസിം

നസ്രിയ നസിം നായികയായെത്തുന്ന സൂര്യ ചിത്രം ‘സീൻ' നാളെ തിയേറ്ററുകളിലെത്തുകയാണ്. ജിതു മാധവൻ സംവിധാനം ചെയ്ത സിനിമയിൽ പ്രതിനായക വേഷത്തിലെത്തുന്നത് മലയാളി താരം നസ്‌ലൻ ആണ്. ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നസ്രിയ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾ ശ്രദ്ധനേടുകയാണ്. ഗ്ളാമർ വേഷത്തിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. സിനിമാതാരങ്ങളടക്കം ചിത്രത്തിന് ലൈക്കും കമന്റും ചെയ്തിട്ടുണ്ട്. മറ്റ് രസകരമായ കമന്റുകളും ചിത്രങ്ങൾക്ക് ലഭിക്കുന്നുണ്ട്.

അന്ന ബെൻ, ശ്രിന്ദ തുടങ്ങിയ നടിമാരാണ് കമന്റ് ചെയ്തിട്ടുള്ളത്. 'ചാണകങ്ങൾക്ക് ഇന്നത്തേക്ക് ഇത് മതി', 'അന്ന് നിങ്ങൾക്കെതിരെ സദാചാരക്കാർ നടത്തിയ ആക്രമണമാണ് ഇപ്പോൾ നിങ്ങളുടെ കോൺഫിഡൻസ്', 'ഹേയ് മാലിനി എവളോ അഴക്', 'കുരു പൊട്ടുന്നവർ അങ്ങോട്ട് മാറി ഇരുന്നു പൊട്ടിക്ക്', 'ഈ കൊച്ചിന് എന്ത പറ്റിയത് ഒരുപാട് മാറി നസ്രി', 'കല്യാണത്തിന് മുൻപ് നല്ലപോലെ ഇരുന്നതായിരുന്നു'എന്നിങ്ങനെയുള്ള കമന്റുകളും ചിത്രങ്ങൾക്ക് ലഭിക്കുന്നുണ്ട്.

ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയുമായി ബന്ധപ്പെട്ട് ദുബായിൽ നടന്ന ചടങ്ങിൽ നസ്രിയ ധരിച്ച വേഷത്തിന് മുൻപ് ഏറെ വിമർശനം ലഭിച്ചിരുന്നു. പച്ച നിറത്തിലെ ഗ്ളാമറസ് ഗൗൺ ആയിരുന്നു നസ്രിയ അന്ന് ധരിച്ചത്.

A post shared by Nazriya Nazim Fahadh (@nazriyafahadh)


English Summary

Actress Nazriya Nazim shared glamorous social media photos to promote her upcoming Surya film, 'Scene,' releasing tomorrow and directed by Jithu Madhavan. While attracting praise from industry peers, the pictures also sparked critical and moralistic comments from a section of the public. This reaction mirrors past controversy over her attire at a Dubai promotional event.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NAZRIYA NAZIM, NAZRIYA NAZIM SCENE, NAZRIYA GLAMOUR LOOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY