പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടി രശ്മിക മന്ദാനയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ട്. ഒരു ഡാൻസ് - ആക്ഷൻ സീക്വൻസ് ചിത്രീകരിക്കുന്നതിനിടെ രശ്മിക വീഴുകയായിരുന്നു. അപകടത്തിൽ നടിയുടെ ഇടുപ്പെല്ലിന് സാരമായി പരിക്കേറ്റുവെന്നാണ് വിവരം. 'രണബാലി'യുടെ സെറ്റിൽ വച്ചാണോ 'മൈസ'യുടെ സെറ്റിൽ വച്ചാണോ അപകടമുണ്ടായതെന്ന് വ്യക്തമല്ല.
അപകടത്തെത്തുടർന്ന് ചിത്രീകരണം ഉടൻ നിർത്തിവയ്ക്കുകയും നടിയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രശ്മികയ്ക്ക് നീണ്ട കാലത്തേക്ക് വിശ്രമം ആവശ്യമായിവരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തീവ്രമായി പരിശീലനം നടത്തുന്ന പ്രൊഫഷണൽ അത്‌ലറ്റുകൾക്ക് വരാനിടയുള്ള പരിക്കാണ് രശ്മികയ്ക്ക് സംഭവിച്ചത്.
അഭിനേതാക്കൾക്ക് ഇത്തരം പരിക്ക് അപൂർവമാണെന്നും ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. ആറ് ആഴ്ചത്തെ വിശ്രമമാണ് നിർദേശിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. രശ്മിക പൂർണമായും സുഖപ്പെട്ട ശേഷം മാത്രമായിരിക്കും സിനിമാ ചിത്രീകരണം പുനരാരംഭിക്കുക. വിഷയത്തിൽ രശ്മികയോ കുടുംബമോ ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല.
Actress Rashmika Mandanna has reportedly suffered a serious injury while filming a dance-action sequence for her upcoming movie. According to reports, she fell during the shoot and sustained a significant hip injury. It is not yet clear whether the accident occurred on the sets of Ranabali or Mysa.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |