SignIn
Kerala Kaumudi Online
Tuesday, 15 September 2026 1.55 PM IST

കൊല്ലം സുധിയുടെ ഭാര്യ രേണു അരങ്ങിലേക്ക്

ss

അകാലത്തിൽ വിട പറഞ്ഞ മിമിക്രി താരവും ഹാസ്യ നടനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു അഭിനയരംഗത്തേക്ക്. കൊച്ചിൻ സംഗമിത്രയുടെ ഇരട്ട നഗരം നാടകത്തിൽ കോളേജ് വിദ്യാർത്ഥിനിയായാണ് രേണു അഭിനയത്തിന് ഹരിശ്രീ കുറിക്കുന്നത്. റിഹേഴ്സിൽ അടുത്ത ആഴ്ച ആരംഭിക്കും.

ആഗസ്റ്റ് ആദ്യം നാടകം അവതരിപ്പിച്ചുതുടങ്ങും. അഭിനയവും നൃത്തവും ഏറെ ഇഷ്ടപ്പെടുന്ന രേണു മുൻപ് ആൽബത്തിൽ അഭിനയിച്ചിട്ടുണ്ട്. സ്കൂൾ പഠനകാലത്ത് നാടകത്തിൽ വേഷമിട്ടു. 2023 ജൂൺ അഞ്ചിനാണ് തൃശൂർ കയ്‌പ്പമംഗലം പറമ്പിക്കുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ സുധി മരിച്ചത്. സുധിയുടെ വിയോഗം മൂലം ഉണ്ടായ ആഘാതത്തിൽ നിന്ന് മെല്ലെ കരകയറുകയാണ് രേണുവും രണ്ടുമക്കളും. സുധിയുടെ ഒാർമ്മകൾ പങ്കുവച്ച് സമൂഹ മാധ്യമങ്ങളിൽ സജീവമാണ് രേണു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY