SignIn
Kerala Kaumudi Online
Tuesday, 15 September 2026 11.01 AM IST

ഇനി കാണാൻ പോകുന്നത് സത്യം, തീ പാറുന്ന ഡയലോഗുമായി വാലിബൻ

ss

"കൺകണ്ടത് നിജം കാണാത്തത് പൊയ്,നീ കണ്ടതെല്ലാം പൊയ്,ഇനി കാണപ്പോകത് നിജം" മോഹൻലാലിന്റെ തീ പാറുന്ന ഡയലോഗിലൂടെ ആവേശം ഇരട്ടിയാക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്റെ ഗംഭീര ടീസർ റിലീസ് ചെയ്തു. മലൈക്കോട്ടൈ വാലിബന്റെ ക്യാപ്റ്റൻ ലിജോ ഒരു ഗംഭീരമായ കാഴ്ചയാണ് സൃഷ്ടിച്ചിരിക്കുന്നത്, അതിന്റെ ഒരു കാഴ്ച ഈ ടീസറിൽ പ്രേക്ഷകർക്ക് കാണാൻ കഴിയുമെന്ന് മോഹൻലാൽ പറഞ്ഞു. പീരിയഡ് ഡ്രാമയായ മലൈക്കോട്ടൈ വാലിബനിൽ സൊനാലി കുൽകർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി എന്നിവരും മറ്റ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. “ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ഡബ്ബ് ചെയ്യുന്നുണ്ട്. രചന പി.എസ് റഫീഖ് . ഛായാഗ്രഹണം മധു നീലകണ്ഠനും സംഗീതം പ്രശാന്ത് പിള്ളയുമാണ്.ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്‌സ് ലാബ്, സരിഗമ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. മോഹൻലാലിനൊപ്പം യൂഡ്‌ലി ഫിലിംസിന്റെ ആദ്യ സംരംഭമായ മലൈക്കോട്ടൈ വാലിബൻ ജനുവരി 25ന് തിയേറ്ററുകളിലെത്തും.പി. ആർ .ഒ പ്രതീഷ് ശേഖർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY