SignIn
Kerala Kaumudi Online
Wednesday, 22 July 2026 5.35 AM IST

പിച്ചയെടുക്കേണ്ടി വന്നാലും ഇനി ആ നടനൊപ്പം അഭിനയിക്കില്ല; ഒറ്റക്കാരണത്താല്‍ നിരസിച്ചത് 16 സിനിമകളിലെ ഓഫര്‍

READ ENGLISH VERSION
sona-hayden

ചെന്നൈ: 2000ത്തിന്റെ തുടക്കം മുതല്‍ 2015 കാലഘട്ടം വരെ ദക്ഷിണേന്ത്യന്‍ സിനിമകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു നടി സോന ഹെയ്ഡന്‍. തല അജിത്ത് നായകനായ പൂവെല്ലാം ഉന്‍ വാസം എന്ന ചിത്രത്തിലൂടെ തമിഴിലാണ് സോനയുടെ അരങ്ങേറ്റം. പിന്നീട് മലയാളത്തില്‍ ഉള്‍പ്പെടെ തെന്നിന്ത്യയിലെ നിരവധി ഭാഷകളില്‍ അവര്‍ സജീവമായിരുന്നു. താരത്തിന്റെ ഗ്ലാമര്‍ വേഷങ്ങള്‍ നിരവധി ഹിറ്റ് സിനിമകളില്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

സിനിമ രംഗത്തിന് പുറമേ ടെലിവിഷന്‍ രംഗത്തും അവര്‍ സജീവ സാന്നിദ്ധ്യമായിരുന്നു. തന്റെ ജീവിത കഥ പറയുന്ന സ്‌മോക്ക് എന്ന വെബ് സീരീസിന്റെ പണിപ്പുരയിലാണ്. സോന തന്നെയാണ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഒടിടി റിലീസിനുള്ള തയ്യാറെടുപ്പാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അഭിനയത്തോട് താത്പര്യം ഇല്ലാതായതാണ് താന്‍ ഇടവേളയെടുക്കാന്‍ കാരണമെന്നും സോന പറയുന്നു. ഒരുപാട് ദുരിതങ്ങള്‍ അനുഭവിച്ചതിനാല്‍ ഇപ്പോള്‍ ആരേയും വിശ്വാസമില്ലെന്നും സോന പറയുന്നു.

പ്രമുഖ തമിഴ് നടന്‍ വടിവേലുവിനെക്കുറിച്ച് സോന പറഞ്ഞ വാക്കുകള്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു. തനിക്ക് ഒരു കോടി തന്നാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല. പിച്ചയെടുത്ത് ജീവിക്കേണ്ടി വന്നാല്‍ പോലും താന്‍ വടിവേലുവിനൊപ്പം അഭിനയിക്കില്ലെന്നും സോന പറയുന്നുണ്ട്. മുമ്പൊരു അഭിമുഖത്തില്‍ സോന പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയായി മാറുകയാണ്. എന്നാല്‍ എന്താണ് സോനയുടെ ഇത്തരത്തിലുള്ള പ്രതികരണത്തിന് പിന്നിലെന്ന് വ്യക്തമല്ല.

വടിവേലുവിനൊപ്പം രജനീകാന്ത് നായകനായ കുസേലന്‍ എന്ന ചിത്രത്തിലാണ് സോന അഭിനയിച്ചത്. ഇരുവരുടേയും കോമഡി രംഗങ്ങള്‍ വലിയ ഹിറ്റായിരുന്നു. ഗ്ലാമര്‍ വേഷത്തിലും സോന കയ്യടി നേടി. എന്നാല്‍ ഇനിയൊരിക്കലും താന്‍ വടിവേലുവിനൊപ്പം അഭിനയിക്കില്ലെന്നാണ് സോന പറയുന്നത്. കുസേലിന് ശേഷം വടിവേലുവിനൊപ്പം അഭിനയിക്കാന്‍ പതിനാറോളം സിനിമകളുടെ ഓഫര്‍ വന്നു. എന്നാല്‍ താന്‍ നിരസിച്ചുവെന്നാണ് സോന പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SONA HAYDEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY