SignIn
Kerala Kaumudi Online
Wednesday, 14 October 2026 3.32 PM IST

ഒരുലക്ഷം രൂപ മാസശമ്പളം; 56 വയസ് കഴിയാത്തവർക്ക് സുവർണാവസരം, ഉടൻ അപേക്ഷിക്കൂ

cochin-shipyard
പ്രതീകാത്മക ചിത്രം

കൊച്ചിൻ ഷിപ്പ്‌യാർഡിൽ തൊഴിൽ നേടാൻ അവസരം. ഗ്യാരന്റി എഞ്ചിനീയർ തസ്‌തികയിലാണ് ഒഴിവുള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകർക്ക് വേണ്ട യോഗ്യതയും മറ്റ് വിശദവിവരങ്ങളും നോക്കാം.

പത്താം ക്ലാസ്, ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ ഉള്ളവർക്കാണ് അപേക്ഷിക്കാനാവുക. കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഒരു ഒഴിവാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ആദ്യ വർഷം 1,00,000 രൂപയും രണ്ടാം വർഷം 1,03,000 രൂപയും നാലാം വർഷം 1,06,090 രൂപയുമാണ് ശമ്പളമായി ലഭിക്കുക. 56 വയസ് വരെയുള്ള മുൻ നേവി ജീവനക്കാർക്ക് അപേക്ഷിക്കാം. ഓൺലൈനിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഒക്‌ടോബർ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

വിശദവിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

English Summary

Cochin Shipyard has announced a contract-based job opening for a Guarantee Engineer. Applicants need a 10th pass, an Electrical or Mechanical Engineering diploma, and a minimum of 15 years' experience. Former Navy personnel up to 56 years old are eligible. There is one vacancy, and the deadline for online applications is October 30.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COCHIN SHIPYARD RECRUITMENT 2026, GUARANTEE ENGINEER VACANCY, COCHIN SHIPYARD JOBS KERALA, EX NAVY JOBS 2026, COCHIN SHIPYARD APPLICATION LAST DATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+