SignIn
Kerala Kaumudi Online
Sunday, 25 October 2026 1.33 PM IST

ഏഴാം ക്ലാസ് പാസായവർക്ക് കെഎസ്‌ആർടിസി സ്വിഫ്‌റ്റിൽ ജോലിനേടാം; 55 വയസ് കഴിയാത്തവർക്ക് സുവർണാവസരം

swift
പ്രതീകാത്മക ചിത്രം

കെഎസ്‌ആർടിസി സ്വിഫ്‌റ്റിൽ തൊഴിലവസരം. ഫ്രണ്ട് മാനേജർ കം മൾട്ടി ടാസ്‌കിംഗ് ടെക്‌നിക്കൽ സൂപ്പർവൈസർ, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, സുരക്ഷാ ജീവനക്കാർ എന്നീ ഒഴിവുകളിലേക്കാണ് നിയമനം. സ്വിഫ്‌റ്റ് ലിമിറ്റഡിന്റെ തിരുവനന്തപുരം ആനയറയിലുള്ള ടെർമിനലിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷിക്കേണ്ട വിശദാംശങ്ങൾ അറിയാം.

ഫ്രണ്ട് ഓഫീസ് മാനേജർ കം മൾട്ടി ടാസ്‌കിംഗ് ടെക്‌നിക്കൽ സൂപ്പർവൈസർ

പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത, മൈക്രോസോഫ്‌‌റ്റ് ഓഫീസിൽ പ്രാവീണ്യം, ഈ മേഖലയിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. കമ്പനിയുടെ പലതരത്തിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഓഫീസ് പ്രവൃത്തി സമയത്തിന് പുറമേ ജോലി ചെയ്യുന്നതിനും സ്വിഫ്റ്റ് ബസുകൾ വിന്യസിച്ചിരിക്കുന്ന കെഎസ്‌ആർടിസിയുടെ യൂണിറ്റുകളിൽ യാത്ര ചെയ്യാനും സന്നദ്ധരായിരിക്കണം. 55 വയസാണ് പ്രായപരിധി.

ഹൗസ് കീപ്പിംഗ് സ്റ്റാഫ്

ഏഴാം ക്ലാസ് പാസായിരിക്കണം. മലയാള ഭാഷാ പരിജ്ഞാനം ഉണ്ടായിരിക്കണം. അടിസ്ഥാനപരമായ ദൈനംദിന ശുചീകരണ ജോലികൾ നിർവഹിക്കാനുള്ള ശാരീരിക ക്ഷമത ഉണ്ടായിരിക്കണം. ഒരു ഒഴിവാണുള്ളത്. 21 മുതൽ 55 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം.

സുരക്ഷാ ജീവനക്കാർ

മൂന്ന് ഒഴിവുകളാണ് ഈ തസ്‌തികയിലുള്ളത്. ഏഴാം ക്ലാസ് പാസായിരിക്കണം. പുരുഷന്മാർക്കാണ് അവസരം. എഴുതാനും വായിക്കാനും അറിവുണ്ടായിരിക്കണം. വിമുക്തഭടൻ/ബിഎസ്‌എഫ്/ സിആർപിഎഫ് തുടങ്ങിയ സൈനിക /അർദ്ധസൈനിക സേവന പരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. പ്രവൃത്തിപരിചയം അഭികാമ്യമാണ്. 21 മുതൽ 55 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം.

നവംബർ രണ്ടാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ ചേർത്ത് www.cmd.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.

വിശദവിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

English Summary

KSRTC Swift is inviting applications for contract-based positions at its Anayara terminal in Thiruvananthapuram. Vacancies include Front Office Manager-cum-Multi-Tasking Technical Supervisor, Housekeeping Staff and Security Personnel. Candidates must meet the specified educational qualifications, experience and age criteria. Applications must be submitted online through the CMD Kerala website by November 2.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC SWIFT RECRUITMENT 2026, KSRTC JOBS KERALA, KSRTC SWIFT VACANCIES, KERALA GOVERNMENT JOB VACANCIES, KSRTC SWIFT APPLICATION LAST DATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+