തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആന്റ് ടെക്‌നോളജിയിൽ തൊഴിൽ നേടാൻ അവസരം. സീനിയർ പ്രൊജക്‌ട് എഞ്ചിനീയർ, പ്രൊജക്‌ട് അസോസിയേറ്റ് എന്നീ തസ്‌തികയിലാണ് ഒഴിവുള്ളത്. പരീക്ഷയില്ല, നേരിട്ടുള്ള അഭിമുഖത്തിലൂടെയാണ് നിയമനം.
മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിടെക്കും എംടെക്കുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. അതത് മേഖലകളിലുള്ള പ്രവൃത്തി പരിചയവും അഭികാമ്യമാണ്. 35 വയസാണ് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 25,000 രൂപയാണ് ശമ്പളമായി ലഭിക്കുക. 20 ശതമാനം എച്ച്‌ആർഎയും ഉണ്ടാകും. നിലവിൽ ഒരു ഒഴിവ് വീതമാണുള്ളത്. താൽക്കാലിക നിയമനമാണ്. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടി നൽകും. ഒക്‌ടോബർ ആറിന് രാവിലെ പത്ത് മണിക്കാണ് അഭിമുഖം നടക്കുക.
വിശദവിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
Sree Chitra Institute for Medical Sciences and Technology in Thiruvananthapuram has vacancies for Senior Project Engineer and Project Associate. Candidates with B.Tech or M.Tech in Mechanical Engineering can apply. Selection will be through direct interview without an exam. The temporary positions offer a salary of ₹25,000 plus 20% HRA.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |