SignIn
Kerala Kaumudi Online
Saturday, 26 September 2026 5.36 PM IST

സ്വകാര്യ സ്ഥാപനങ്ങളിൽ മികച്ച ജോലിവേണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ 28ന് അവസരം, അഭിമുഖം മാത്രം

job
പ്രതീകാത്മക ചിത്രം

തൃശൂർ: തൃശൂർ മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് 28ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ തൊഴിൽ അഭിമുഖം നടക്കും.

ബ്രാഞ്ച് മാനേജർ, സെയിൽസ് എക്‌സിക്യൂട്ടീവ്, അക്കൗണ്ടന്റ്, കസ്റ്റമർ കെയർ എക്‌സിക്യൂട്ടിവ്, ഏരിയ മാനേജർ, ഡിജിറ്റൽ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ഡ്രൈവർ, മെക്കാനിക്, ഫിനാൻസ് മാനേജർ, വ്‌ലോഗർ, ബാക്ക് ഓഫീസ് എക്‌സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം.

ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് 300 രൂപ ഒറ്റത്തവണ രജിസ്‌ട്രേഷൻ ഫീസടച്ച് രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് ഫോൺ: 9446228282, 0487 2333742.

English Summary

The Thrissur Model District Employment Exchange's Employability Centre will host a job interview on the 28th from 11 AM to 1 PM for various positions in leading private firms. Roles include Branch Manager, Sales Executive, and Accountant. Interested candidates must be registered with the centre or can register on the spot for a one-time fee of Rs 300.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THRISSUR JOB INTERVIEW, THRISSUR EMPLOYMENT EXCHANGE, തൊഴിൽ അഭിമുഖം തൃശൂർ, PRIVATE JOBS THRISSUR, THRISSUR EMPLOYMENT OPPORTUNITIES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+