
തിരുവനന്തപുരം: ആയുർവേദ,ഹോമിയോ,സിദ്ധ,യുനാനി,അഗ്രികൾച്ചർ,ഫോറസ്ട്രി,ഫിഷറീസ്,വെറ്ററിനറി, കോഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്,ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്/ബി.ടെക് ബയോടെക്നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്) കോഴ്സുകളിലേയ്ക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് നടപടി തുടങ്ങി. നിലവിലുള്ള ഹയർ ഓപ്ഷനുകൾ മൂന്നാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ഓൺലൈനായി ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമായും നടത്തണം. ഹയർ ഓപ്ഷൻ പുനഃക്രമീകരണം/ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവയ്ക്കുള്ള സൗകര്യം 23ന് ഉച്ചയ്ക്ക് രണ്ടുവരെ ‘www.cee.kerala.gov.inൽ ലഭ്യമാണ്. മൂന്നാം താത്കാലിക അലോട്ട്മെന്റ് 24ന് പ്രസിദ്ധീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |