തിരുവനന്തപുരം: ആയുർവേദ ആശുപത്രികളിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ. ആയുർവേദ ആശുപത്രികളിൽ ഫർണിച്ചറുകൾ വാങ്ങിയതിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
ധനകാര്യ വകുപ്പിന്റെ അന്വേഷണം മതിയെന്ന പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശുപാർശ തള്ളിക്കൊണ്ടാണ് മന്ത്രിയുടെ ഉത്തരവ്. കണ്ണൂർ പിണറായിയിലെ ഗവ. ആയുർവേദ ആശുപത്രിയുടെ കെട്ടിട നിർമാണം പൂർത്തിയാകുന്നതിന് മുൻപ് ലക്ഷക്കണക്കിന് രൂപയുടെ ഫർണിച്ചറുകൾ വാങ്ങിയ സംഭവത്തിലുൾപ്പെടെയാണ് അന്വേഷണം നടക്കുക. ഇവിടെ കെട്ടിട നിർമാണം പോലും പൂർത്തിയാകുന്നതിന് മുൻപ് 11.45 ലക്ഷം രൂപയുടെ ഫർണിച്ചറുകളായിരുന്നു വാങ്ങിക്കൂട്ടിയത്. മട്ടന്നൂർ, ചാലക്കുടി, വെങ്ങാനൂർ സർക്കാർ ആയുർവേദ ആശുപത്രികളിലും ചട്ടം ലംഘിച്ച് വൻതോതിൽ ഫർണിച്ചർ വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.
Kerala Health Minister K. Muraleedharan has ordered a Vigilance investigation into alleged irregularities in furniture purchases at government Ayurveda hospitals. At the Pinarayi government Ayurveda hospital in Kannur, furniture worth ₹11.45 lakh was reportedly purchased before construction was completed. Similar alleged rule violations were identified at government Ayurveda hospitals in Mattannur, Chalakudy and Venganur.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |