SignIn
Kerala Kaumudi Online
Sunday, 26 July 2026 10.52 PM IST

സാങ്കേതിക സർവകലാശാല: ബിടെക്, ബി ആർക് ഫലം നാളെ

university

തിരുവനന്തപുരം: എ പി ജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാലയുടെ ഈ വർഷത്തെ ബിടെക്, ബി ആർക്, ബി ഡെസ്, ബി എച് എം സി ടി എന്നീ ബിരുദ പ്രോഗ്രാമുകളുടെ ഫലം നാളെ പ്രഖ്യാപിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ആണ് ഫലം പ്രഖ്യാപിക്കുന്നത്.

സർവകലാശാല സംഘടിപ്പിക്കുന്ന ജില്ലാതല ടെക്നിക്കൽ എഡ്യൂക്കേഷൻ കോൺക്ലെവ് സോർ 2026ന്റെ പ്രഖ്യാപനവും മന്ത്രി നിർവഹിക്കും. സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കിലെ പി ആർ ചേംബറിൽ രാവിലെ 10.30 ന് നടക്കുന്ന ചടങ്ങിൽ വൈസ് ചാൻസിലർ ഡോ. സിസ തോമസ്, ഡീൻ (അക്കാദമിക്) ഡോ. വിനു തോമസ്, പരീക്ഷ കൺട്രോളർ ഡോ. എം. ലിബിഷ്, ജോയിന്റ് ഡയറക്ടർ ഡോ. ബിജോയ് എബ്രഹാം എന്നിവർ പങ്കെടുക്കും. ഫലപ്രഖ്യാപനം യൂണിവേഴ്സിറ്റിയുടെ യൂട്യൂബ്, ഫേസ്ബുക് പേജുകളിൽ ലൈവ് ആയി കാണാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION, RESULTED, TECHINICAL UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+