ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ നേതാക്കളുമായി കേന്ദ്രമന്ത്രിമാർ ചർച്ച നടത്തി. രണ്ട് മണിക്കൂറോളമായിരുന്നു ചർച്ച. വിദ്യാർത്ഥികൾക്കെതിരായ കേസ് പിൻവലിക്കുന്നതിലും നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്‌ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകുന്നതിലും കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചുവെന്നാണ് ചർച്ചയ്‌ക്ക് ശേഷം സിജെപി വക്താക്കൾ പറഞ്ഞത്.
കേന്ദ്രവുമായി നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച നടത്തുമെന്നും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അപ്പോൾ സംസാരിക്കുമെന്നും അവർ അറിയിച്ചു. രാജിവച്ചില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും സിജെപി വക്താക്കൾ വ്യക്തമാക്കി. ധർമേന്ദ്ര പ്രധാൻ രാജിവച്ചില്ലെങ്കിൽ പ്രധാനമന്ത്രി രാജിവയ്‌ക്കേണ്ടി വരുമെന്നാണാണ് ചർച്ചയ്‌ക്ക് ശേഷം സിജെപി വക്താക്കൾ പറഞ്ഞത്. നാളെ വൈകിട്ട് തന്നെ ഇക്കാര്യത്തിൽ സർക്കാർ തീരുമാനം അറിയിക്കണമെന്നും അവർ വ്യക്തമാക്കി. ഇന്ന് നടന്ന ചർച്ചയിൽ ധർമേന്ദ്ര പ്രധാനും ഉണ്ടായിരുന്നുവെന്നാണ് വിവരം.
എന്നാൽ, രാജിയുടെ കാര്യത്തിൽ ഇതുവരെ ബിജെപിയോ കേന്ദ്രസർക്കാരോ പ്രതികരിച്ചിട്ടില്ല. പാർട്ടിയുടെ ചുമതലകൾ കൂടിയുള്ള മുതിർന്ന നേതാവാണ് ധർമേന്ദ്ര പ്രധാൻ. അതിനാൽ, അദ്ദേഹത്തിന്റെ രാജിക്കാര്യത്തിലെ തീരുമാനം വളരെ നിർണായകമാണ്.
Cockroach Janata Party (CJP) leaders met central ministers for two hours to discuss exam irregularities. CJP spokespersons stated the Centre agreed to withdraw cases against students and compensate families of suicide victims. Another discussion is scheduled for tomorrow, where CJP will demand Union Minister Dharmendra Pradhan's resignation, threatening further protests if he does not step down.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |