SignIn
Kerala Kaumudi Online
Monday, 28 September 2026 4.05 PM IST

കേരള മീഡിയ അക്കാഡമിയുടെ തിരുവനന്തപുരം സെന്ററിൽ പഠിക്കാൻ സുവർണാവസരം

media-academy
കേരള മീഡിയ അക്കാഡമി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാഡമിയുടെ തിരുവനന്തപുരം സെന്ററിൽ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്‌സിന്റെ പുതിയ ബാച്ചിൽ ഏതാനും സീറ്റുകൾ ഒഴിവ്‌.

പ്ലസ്‌ ടു പാസായിരിക്കണം. പ്രായപരിധി ഇല്ല. രണ്ടര മാസമാണ് കോഴ്‌സിന്റെ കാലാവധി. സൗണ്ട് എഞ്ചിനീയറിംഗ്, ആർ ജെ ട്രെയിനിംഗ്, ഡബ്ബിംഗ് , പോഡ്കാസ്റ്റിംഗ്, വോയിസ് മോഡുലേഷൻ എന്നീ വിഷയങ്ങൾ ചേർന്നതാണ് ഈ ഒറ്റ കോഴ്‌സ്. സർക്കാർ അംഗീകൃത ഡിപ്ലോമ കോഴ്‌സാണ്. താല്പര്യമുളളവർക്ക് സെപ്‌തംബർ 30ന് മുമ്പായി കേരള മീഡിയ അക്കാഡമിയുടെ തിരുവനന്തപുരം ശാസ്‌തമംഗലത്തെ സെന്ററിൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി അഡ്മിഷൻ നേടാം.


കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9744844522

English Summary

Kerala Media Academy’s Thiruvananthapuram centre has a few seats available for its Diploma in Audio Production course. Plus Two is the minimum qualification, with no age limit. The two-and-a-half-month government-recognised course covers sound engineering, RJ training, dubbing, podcasting and voice modulation. Interested candidates can apply directly at the Sasthamangalam centre before September 30.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA MEDIA ACADEMY ADMISSION, AUDIO PRODUCTION COURSE, THIRUVANANTHAPURAM COURSES, DIPLOMA IN AUDIO PRODUCTION, KERALA MEDIA ACADEMY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY