
തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10ന് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡ് ഉൾപ്പെടെ,11 ജില്ലകളിലായി (എറണാകുളം,വയനാട്,കാസർകോട് ഒഴികെ) നാല് ബ്ലോക്ക്പഞ്ചായത്ത് വാർഡുകൾ,മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ,23 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ്. വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. നാമനിർദ്ദേശ പത്രിക 22 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 23ന്. 25 വരെ പത്രിക പിൻവലിക്കാം. വോട്ടെണ്ണൽ ഡിസംബർ 11ന് രാവിലെ 10ന്. വോട്ടെടുപ്പിനായി 192 പോളിംഗ് ബൂത്തുകൾ സജ്ജമാക്കും. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |