SignIn
Kerala Kaumudi Online
Sunday, 18 October 2026 8.50 PM IST

കുർബാനയ്ക്കിടെ കൂറ്റൻ കുരിശ് തലയിലേക്ക് വീണു,​ വൈദികന് ദാരുണാന്ത്യം

-priest-dies
അപകടത്തിന്റെ ദൃശ്യങ്ങളിൽ നിന്ന്

ക്വിറ്റോ: കുർബാന നടത്തുന്നതിനിടെ കൂറ്റൻ കുരിശ് തലയിൽ വീണ് വൈദികന് ദാരുണാന്ത്യം. തെക്കേ അമേരിക്കൻ രാജ്യമായ ഇക്വഡോറിലെ ഗ്വായാക്വിലിലുള്ള ദേവാലയത്തിലാണ് സംഭവം. ഇടവക വികാരിയായ ഫാദർ പാട്രിസിയോ ആൽഫ്രെഡോ സാഞ്ചസ് മൊളിനാരിയാണ് മരിച്ചത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ഒക്ടോബർ 17 ശനിയാഴ്ചയായിരുന്നു അപകടം നടന്നത്. അൾത്താരയിൽ നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്ത് കുർബാന അർപ്പിക്കുകയായിരുന്നു വൈദികൻ. ഇതിനിടെ അദ്ദേഹത്തിന് പിന്നിലെ ഭിത്തിയിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ കുരിശ് പെട്ടെന്ന് ഇളകിവീണ് വൈദികന്റെ തലയിലേക്ക് പതിക്കുകയായിരുന്നു. അൾത്താരയുടെ ഭാഗത്ത് കുരിശ് വീണുകിടക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

സംഭവസമയത്ത് കുർബാന തത്സമയം സംപ്രേഷണം ചെയ്തിരുന്നതിനാലാണ് അപകട ദൃശ്യം പുറത്തുവന്നത്. ഇടവക വികാരിയായിരുന്ന ഫാ. മൊളിനാരി, കത്തോലിക്കാ സന്യാസസഭയായ കോൺഗ്രിഗേഷൻ ഓഫ് ദ മോസ്റ്റ് ഹോളി റിഡീമറിലെ അംഗം കൂടിയായിരുന്നു.


English Summary

A priest, Father Patricio Alfredo Sanchez Molinari, died tragically in Guayaquil, Ecuador, when a massive cross fell on his head during mass. The shocking incident, which occurred on October 17 inside a church, was captured on a livestream, circulating widely among worshippers and on social media platforms.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LATESTNEWS, KURBANA, PRIEST DIES, CRUCIFIX CRASHES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360