SignIn
Kerala Kaumudi Online
Saturday, 17 October 2026 1.48 PM IST

ഇന്ത്യയ്‌ക്ക് ഇനി റഷ്യൻ എണ്ണ വാങ്ങാം; ഒടുവിൽ വഴങ്ങി ട്രംപ്, 100 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള നിയമത്തിൽ ഇളവ്

modi
മോദി, ട്രംപ്

വാഷിംഗ്‌ടൺ: റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ ചുമത്തിയ 100 ശതമാനം തീരുവ ഒഴിവാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗ്രഹാം ആക്‌ട് പ്രകാരമുള്ള ഉപരോധങ്ങളും തീരുവകളുമാണ് ഒഴിവാക്കുന്നതെന്ന് ഇന്നലെ വൈകിട്ട് പുറത്തിറക്കിയ എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ട്രംപ് വ്യക്തമാക്കി. ഇളവ് അനുവദിക്കുന്നത് ദേശീയ താൽപ്പര്യത്തിന് അത്യന്താപേക്ഷിതമാണെന്ന് കാട്ടി കോൺഗ്രസിന് ഔദ്യോഗിക സർട്ടിഫിക്കറ്റ് സമർപ്പിക്കുമെന്നും ട്രംപ് അറിയിച്ചു.

സെപ്‌തംബർ 18നാണ് റഷ്യയിൽ നിന്ന് എണ്ണയും വാതകവും വാങ്ങുന്ന ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഗ്രഹാം ആക്‌ട് ട്രംപ് ഒപ്പുവച്ചത്. യുക്രെയിൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയുടെ മേലുള്ള സാമ്പത്തിക സമ്മർദം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം കൊണ്ടുവന്നത്. റഷ്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 500 ശതമാനം വരെ വർദ്ധിപ്പിക്കാൻ എക്‌സിക്യൂട്ടീവ് ഉത്തരവിൽ വ്യവസ്ഥയുണ്ടായിരുന്നു.

കൂടാതെ, ഒക്ടോബർ 18നോ അതിനുശേഷമോ റഷ്യൻ എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന ഏറ്റവും വലിയ അഞ്ച് രാജ്യങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം താരിഫ് ചുമത്താനും ലക്ഷ്യമിട്ടിരുന്നു. ഈ തീരുവകളാണ് ഇപ്പോൾ ട്രംപ് ഒഴിവാക്കിയിരിക്കുന്നത്. അധിക താരിഫുകൾ ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് ഇന്ത്യ വാഷിംഗ്‌ടണിന് മുന്നറിയിപ്പ് നൽകിയിരുന്നു. യുഎസിന്റെ പ്രഖ്യാപനത്തെ ചൈനയും എതിർത്തിരുന്നു.

English Summary

US President Donald Trump has waived tariffs and sanctions under the Russia and Iran Sanctions Act of 2026, citing national interest. The measures had targeted countries such as India and China for purchasing Russian oil and gas. The tariff relief follows objections from India and China over the potential impact on bilateral trade relations.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DONALD TRUMP RUSSIA TARIFFS, US RUSSIA SANCTIONS 2026, INDIA RUSSIA OIL IMPORTS, TRUMP TARIFF WAIVER, US INDIA TRADE RELATIONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360