SignIn
Kerala Kaumudi Online
Tuesday, 19 May 2026 3.54 AM IST

വാഗ്‌ദാനം സമാനം ; ഏതെടുക്കും ജനം ,​ മുന്നണികളുടെ പ്രകടന പത്രികകളായി

election-new-


₹ 3000 ക്ഷേമപെൻഷൻ മൂവരുടെയും ഉറപ്പ്

തിരുവനന്തപുരം: ജനം ഏഴാം നാൾ ബൂത്തിലെത്താനിരിക്കെ വോട്ടുറപ്പിക്കാൻ വാഗ്ദാനപ്പെരുമഴയുമായി മുന്നണികൾ. ഉറപ്പുകൾ പലതും സമാനമെന്ന പ്രത്യേകതയുമുണ്ട്. മൂന്നു മുന്നണികളുടെയും പ്രകടന പത്രികയായതോടെ, വിവാദങ്ങൾ വിട്ട് ഉറപ്പുപാലിക്കുമെന്ന് വോട്ടർമാരെ ബോദ്ധ്യപ്പെടുത്തുന്നതിലാവും ഇനി നേതാക്കളുടെ ശ്രദ്ധ.

ഇടതു സർക്കാരിന് തുടർഭരണം കിട്ടിയതിൽ പ്രധാന പങ്കുവഹിച്ച ക്ഷേമ പെൻഷനാണ് ഇത്തവണ വാഗ്ദാനത്തിലെ ഗ്ളാമർ ഇനം. മൂന്നു മുന്നണിയും പെൻഷൻ 3,000 രൂപയാക്കുമെന്ന യാദൃച്ഛികതയുമുണ്ട്. എൽ.ഡി.എഫ് കോഴിക്കോട്ടും യു.ഡി.എഫ് കൊച്ചിയിലും ഇന്നലെ പ്രകടന പത്രിക പുറത്തിറക്കി. എൻ.ഡി.എ ഒരുമുഴം മുന്നേ വാഗ്ദാനങ്ങൾ പുറത്തുവിട്ടിരുന്നു.

പാവപ്പെട്ട വനിതകൾക്ക് പ്രതിമാസം 2,500 രൂപ റീചാർജുള്ള ഭക്ഷ്യ,​ ആരോഗ്യ കാർഡാണ് എൻ.ഡി.എ വാഗ്ദാനത്തിലെ കൗതുകം. സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര യു.ഡി.എഫ് പറയുമ്പോൾ സംസ്ഥാനത്ത് കേവല ദാരിദ്ര്യം ഇല്ലാതാക്കുമെന്നാണ് എൽ.ഡി.എഫിന്റെ ഉറപ്പ്.

വിദ്യാഭ്യാസം,ആരോഗ്യം,അടിസ്ഥാന സൗകര്യവികസനം,തൊഴിൽ,സ്ത്രീപക്ഷം എന്നിവയ്ക്ക് മൂവരും പ്രാധാന്യം നൽകി. ആശാ വർക്കർമാരുടെ ദിവസവേതനം 700 രൂപയാക്കുമെന്ന് യു.ഡി.എഫ് പറയുന്നു. കോഴിക്കോട്ടും കൊച്ചിയിലും മെട്രോ സർവീസ് ഇരുപക്ഷത്തിന്റെയും വാഗ്ദാനമാണ്.

റബറിന് 300 രൂപയായി വർദ്ധിപ്പിക്കുമെന്ന് എൽ.ഡി.എഫും യു.ഡി.എഫും വാഗ്ദാനം ചെയ്യുന്നു. നെല്ലിന്റെ താങ്ങുവില 35 രൂപയാക്കുമെന്ന് എൽ.ഡി.എഫ് പറയുമ്പോൾ സംഭരണവില 35 രൂപയാക്കുമെന്നാണ് യു.ഡി.എഫിന്റെ വാക്ക്.

അയ്യൻ ശരണം

ശബരിമലയാണ് വോട്ടൊഴുകുന്ന മറ്റൊരു വിഷയമായി മുന്നണികൾ കാണുന്നത്. യു.ഡി.എഫും എൻ.ഡി.എയും സ്വർണക്കൊള്ളയിൽ പിടിച്ചപ്പോൾ,​ ശബരിമല വികസനത്തിനാണ് എൽ.ഡി.എഫ് ഊന്നൽ. സ്വർണക്കൊള്ള കേസിലെ മുഴുവൻ പ്രതികൾക്കും ശിക്ഷ ഉറപ്പാക്കുമെന്ന് വലതു മുന്നണി പറയുന്നു. സമയബന്ധിതമായ സി.ബി.ഐ അന്വേഷണമാണ് ബി.ജെ.പി മുന്നണിയുടെ ഉറപ്പ്. ശബരിമല മാസ്റ്റർ പ്ളാൻ പൂർത്തിയാക്കൽ,​ ക്ളീൻ പമ്പ നടപ്പാക്കൽ എന്നിവയാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം.

വിദ്യാഭ്യാസം

 പഠനം പൂർത്തിയാക്കുന്ന എല്ലാവിദ്യാർത്ഥികൾക്കും ക്യാമ്പസ് പ്ളേസ്മെന്റ് (എൽ.ഡി.എഫ്)

 കോളേജ് വിദ്യാർത്ഥിനികൾക്ക് 1,000 രൂപ പ്രതിമാസ ധനസഹായം (യു.ഡി.എഫ്)

 സർക്കാർ വിദ്യാലയങ്ങളിൽ ഐച്ഛികമായി ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം (എൻ.ഡി.എ)

ആരോഗ്യം

 കാരുണ്യ ചികിത്സ പദ്ധതിയിൽ അഞ്ചുലക്ഷം പരിധി മാറ്റി,​ പരിധിയില്ലാത്ത ആനുകൂല്യമാക്കും (എൽ.ഡി.എഫ്)

 എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം വരെയുള്ള സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് (യു.ഡി.എഫ്)

 ആയുഷ്മാൻ ഭാരത് പദ്ധതി എല്ലാവർക്കും ലഭ്യമാക്കും. എയിംസ് കൊണ്ടുവരും (എൻ.ഡി.എ)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA