SignIn
Kerala Kaumudi Online
Sunday, 26 July 2026 8.43 AM IST

യുവ വോട്ടർമാരിൽ കൂടുതൽ പുരുഷൻമാർ

ele

തിരുവനന്തപുരം: സംസ്ഥാനത്ത് മൊത്തം വോട്ടർമാരിൽ കൂടുതലും സ്ത്രീകളാണ്. എന്നാൽ, 40 വയസിനു താഴെയുള്ള യുവ വോട്ടർമാരുടെ എണ്ണത്തിൽ മുന്നിലുള്ളത് പുരുഷൻമാർ. ആകെയുള്ള 2,71,42,952 വോട്ടർമാരിൽ സ്ത്രീകൾ 1,39,21,868. പുരുഷൻമാർ 1,32,20,811.

40 വയസിൽ താഴെയുള്ള ആകെ 1,00,18,233 വോട്ടർമാരിൽ പുരുഷൻമാർ 50,89,437. സ്ത്രീകൾ 49,28,796. ഇവരിൽ വിവിധ പ്രായക്കാരുടെ കണക്ക് ഇങ്ങനെ: 18-19 വയസ് പ്രായമുള്ള ആകെ 4,66,408 വോട്ടർമാരിൽ 2,34,707 പേർ പുരുഷൻമാർ. സ്ത്രീകൾ 2,31,701. 20-29വയസ് പ്രായമുള്ള ആകെ 45,72,783 വോട്ടർമാരിൽ പുരുഷൻമാർ 22,89,584. സ്ത്രീകൾ 22,83,121 പേർ. 30-39വയസ് പ്രായമുള്ള ആകെ 49,79,209 വോട്ടർമാരിൽ പുരുഷൻമാർ 25,65,146. സ്ത്രീകൾ 24,13,974.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA