SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

മുഖ്യമന്ത്രി സ്ഥാനം ആര് ആഗ്രഹിച്ചാലും തെറ്റില്ല: കെ.സി

kc-venugopal-

ന്യൂ‌‌ഡൽഹി: കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനം ആര് ആഗ്രഹിച്ചാലും തെറ്റില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. കേരളത്തിലെ ഉയർന്ന പോളിംഗ് ശതമാനം യു.ഡി.എഫ് തരംഗത്തിന്റെ സൂചനയാണ്. നൂറോളം സീറ്റ് നേടി യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരും. കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരുടെ ഉൾപ്പെടെ വോട്ടുകൾ ലഭിച്ചു. കേരള ജനതയെ വിഡ്ഢികളാക്കാൻ ആർക്കും സാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ സി.പി.എമ്മും ബി.ജെ.പിയും മനസിലാക്കും. ചിറ്റൂരിലെ ബി.ജെ.പി സ്ഥാനാർത്ഥി എൽ.ഡി.എഫിനു വേണ്ടി പരസ്യമായി വോട്ട് അഭ്യർത്ഥിച്ചു. മണ്ഡലങ്ങളിൽ ബി.ജെ.പി പണമൊഴുക്കി. കിറ്റ് വിതരണം നടത്തി. കണ്ണൂരിൽ വ്യാപകമായി കള്ളവോട്ട് നടന്നെന്നും വേണുഗോപാൽ ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA