കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ) പേര് കേരളം മെട്രോ റെയിൽ ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്യാൻ സംസ്ഥാന സർക്കാരിന് ശുപാർശ നൽകിയെന്ന വാർത്തകൾ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ. പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാദ്ധ്യമങ്ങളിലെ വാർത്തകൾ കണ്ടാണ് ഈ വിവരം അറിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെഎംആർഎല്ലിന്റേത് ഏകപക്ഷീയമായ പത്രകുറിപ്പായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പറവൂരിൽ പുനർജനി പദ്ധതിയുടെ ഭാഗമായി വീടിന് തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
'സർക്കാർ എപ്പോഴും ജനങ്ങൾക്കൊപ്പമാണ്. ക്ഷേമ പെൻഷനുകൾ നേരത്തെ തന്നെ വിതരണം ചെയ്യും. മെസി വിവാദത്തിൽ റിപ്പോർട്ടിന്റെ കാര്യത്തിൽ ഉടൻതന്നെ അന്തിമ തീരുമാനമുണ്ടാകും. വീണക്കെതിരെ അന്വേഷണം നടക്കുകയല്ലേ. ഇപ്പോൾ ഞാൻ കമന്റ് പ റയുന്നത് ശരിയല്ല. അതിൽ പ്രതികരിക്കേണ്ടത് ബന്ധപ്പെട്ട ആളുകൾ. ഇടതുപക്ഷം പറയുന്നതും ചെയ്യുന്നതും വെവ്വേറെ കാര്യങ്ങളാണ്. അക്കാര്യങ്ങൾ ജനങ്ങൾക്ക് മനസിലാകും. പുനർജനി കേസിൽ മുൻ സർക്കാരാണ് എനിക്ക് ക്ലീൻ ചിറ്റ് നൽകിയത്. ക്ലീൻ ചിറ്റ് ലഭിക്കുമെന്ന കാര്യം ഉറപ്പായിരുന്നു. അവർ അന്വേഷിച്ച് ഒന്നും ഇല്ലെന്ന് കണ്ടെത്തിയതിനാലാണ് രാഷ്ട്രീയ ലക്ഷ്യം വച്ച് പ്രചരണം നടത്തിയത്. പദ്ധതിയുടെ ഭാഗമായി ഇതുവരെ നൂറ്റൻപതോളം വീടുകളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്'- മുഖ്യമന്ത്രി വ്യക്തമാക്കി.
Chief Minister V.D. Satheesan denied reports that the Kerala government has decided to rename Kochi Metro Rail Limited (KMRL) as Kerala Metro Rail Limited. He said the name change is not under consideration and added that a final decision on the Messi controversy will be taken soon.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |