
കൊല്ലം: വള്ളം മറിഞ്ഞ് കാണാതായ നീണ്ടകര സ്വദേശി ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയോട് സർക്കാർ നയത്തിന് വിരുദ്ധമായി സംസാരിച്ചെന്ന ആരോപണത്തിൽ നീണ്ടകര ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ തസ്നീമ ബീഗത്തിനെ കൊല്ലം ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലേക്ക് സ്ഥലം മാറ്റി. ഡെപ്യുട്ടി ഡയറക്ടർ ഓഫീസിലെ അസി. ഡയറക്ടർ കെ.എം.ബിന്ദുവാകും പകരമെത്തുക.
കഴിഞ്ഞ വ്യാഴാഴ്ച രേഷ്മ നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെത്തി തെരച്ചിലിനെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. കുടുംബം ആവശ്യപ്പെടാത്തതിനാലാണ് തെരച്ചിൽ ഊർജ്ജിതമാക്കാത്തതെന്ന് അസി. ഡയറക്ടർ പറഞ്ഞുവെന്ന രേഷ്മയുടെ ആരോപണത്തിലാണ് നടപടി. സർക്കാർ നിലപാടിന് വിരുദ്ധമാണ് സംഭാഷണമെന്ന് മന്ത്രി ഷിബു ബേബിജോൺ പ്രതികരിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |