
മലപ്പുറം: കേരളത്തിൽ പ്രത്യേക ആയുഷ് സർവകലാശാല രൂപവത്കരിക്കാനുള്ള നീക്കത്തിൽ കടുത്ത വിയോജിപ്പുമായി ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ (ഐ.എച്ച്.എം.എ) കേരള ഘടകം. വിവിധ ആയുഷ് വിഭാഗങ്ങൾക്ക് നിലവിൽ തന്നെ വിദ്യാഭ്യാസ, ഗവേഷണ, പരീക്ഷാ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവയെ കൂടുതൽ ശക്തിപ്പെടുത്തുകയും ആധുനികവത്ക്കരിക്കുകയുമാണ് സർക്കാർ ചെയ്യേണ്ടത്. സർവകലാശാല രൂപീകരണത്തിന് മുമ്പ് ആയുഷ് മേഖലയിലെ വിദഗ്ദ്ധരുമായി ചർച്ചയും അഭിപ്രായ സമാഹരണവും നടത്തണം. ആയുഷ് മേഖലയെ വിഭജിക്കുകയല്ല, ശക്തിപ്പെടുത്തുകയാണ് വേണ്ടത്.ആയുഷ് മേഖലയിലെ എല്ലാ വിഭാഗങ്ങൾക്കും തുല്യനീതിയും അക്കാദമിക് സ്വാതന്ത്ര്യവും പ്രൊഫഷണൽ താൽപര്യങ്ങളും സംരക്ഷിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കേണ്ടതെന്ന് പ്രസിഡന്റ് ഡോ. മായാറാണി സേനൻ, ജന. സെക്രട്ടറി ഡോ. അശോക് കുമാർ എന്നിവർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |