SignIn
Kerala Kaumudi Online
Thursday, 22 October 2026 3.23 AM IST

ഡിജിറ്റൽ സർവ്വേ:അപാകത ഉണ്ടെങ്കിലും കരം അടയ്ക്കാം

തിരുവനന്തപുരം: ഡിജിറ്റൽ സർവ്വേയിൽ പരാതികളുണ്ടെങ്കിലും ഭൂനികുതി അടയ്ക്കാൻ സർക്കാർ അനുമതി.ആയിരക്കണക്കിനാളുകൾക്ക് ആശ്വാസമാകുന്നതാണ് ലാൻഡ് റവന്യൂ കമ്മിഷണറേറ്റിന്റെ പുതിയ ഉത്തരവ്.എന്നാൽ താൽക്കാലികമായി നികുതി സ്വീകരിക്കുന്നത് ഭൂമിയുടെ ഉടമസ്ഥാവകാശമോ രേഖകളിലെ തർക്കങ്ങളോ അന്തിമമായി തീർപ്പാക്കിയതിനു തുല്യമായി കണക്കാക്കില്ല.

ഡിജിറ്റിൽ സർവ്വേയിൽ ഭൂമിയുടെ വിസ്തീർണ്ണം, ഉടമസ്ഥാവകാശ വിവരങ്ങൾ തുടങ്ങിയവയിലെ വ്യത്യാസം പരിഹരിക്കുന്നതിനുള്ള അപേക്ഷകൾ തീർപ്പാകുന്നതുവരെ ഭൂനികുതി സ്വീകരിക്കില്ലെന്ന നിലപാടാണ് മാറുന്നത്.

ഇത്തരം കേസുകളിൽ എൽ.ആർ.എം.നടപടികൾ പൂർത്തിയാകാൻ കാത്തിരിക്കാതെ താൽക്കാലികമായി ഭൂനികുതി സ്വീകരിക്കാമെന്ന് സർക്കുലർ വ്യക്തമാക്കുന്നു. ഡിജിറ്റൽ സർവേയിൽ വിസ്തീർണ്ണ വ്യത്യാസം കണ്ടെത്തിയിട്ടുണ്ടെങ്കിൽ തണ്ടപ്പേർ കക്ഷികളുടെ ആധാരം, മുൻ നികുതി രസീത് എന്നിവയുടെ അടിസ്ഥാനത്തിൽ നികുതി സ്വീകരിക്കണം. അതേസമയം, നൽകുന്ന കരട് രസീതിലെ റിമാർക്സ് കോളത്തിൽ ബന്ധപ്പെട്ട എൽ.ആർ.എം.അപേക്ഷയുടെ എൽ.ടി.ഐ.എൻ.നമ്പർ നിർബന്ധമായും രേഖപ്പെടുത്തണം.

ഇത് താൽക്കാലിക തണ്ടപ്പേരാണെന്ന വിവരവും നികുതി രസീതിൽ വ്യക്തമാക്കണം. ബന്ധപ്പെട്ട എൽ.ആർ.എം. അപേക്ഷയിലെ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് താൽക്കാലികമായി സ്വീകരിച്ച നികുതിത്തുക യഥാർത്ഥ തണ്ടപ്പേരിലേക്ക് വകമാറ്റുന്നതിനും നിർദേശമുണ്ട്. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി നികുതി പിരിവ് തടസ്സപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA