SignIn
Kerala Kaumudi Online
Wednesday, 05 August 2026 1.13 AM IST

മലപ്പുറത്ത് സ്‌കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

accident-
പ്രതീകാത്മക ചിത്രം

മലപ്പുറം: സ്‌കൂട്ടറും സൈക്കിളും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മലപ്പുറം എടവണ്ണപ്പാറ എളമരം സ്വദേശി റുഫൈദ് (20) ആണ് മരിച്ചത്. എടവണ്ണപ്പാറ-കൊണ്ടോട്ടി റോഡിൽ രാത്രി ഒമ്പതരയോടെ പെട്രോൾ പമ്പിന് സമീപത്തുവച്ചായിരുന്നു അപകടം ഉണ്ടായത്. എടവണ്ണപ്പാറയിൽ നിന്ന് കൊണ്ടോട്ടി ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടറും സൈക്കിളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റുഫൈദിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

English Summary

A fatal collision occurred between a scooter and a bicycle on the Edavannapara-Kondotty road near a petrol pump in Malappuram.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT NEWS, MALAPPURAM NEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA