SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.26 AM IST

സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്യോഗാർത്ഥികൾ ഓണനാളുകളിലും സമരം തുടരും

aa

തിരുവനന്തപുരം: വെയിലും മഴയും അവഗണിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരം ഓണനാളുകളിലും തുടരും. നാല് സംഘടനകളാണ് സമരത്തിലുള്ളത്. ആൾകേരള എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ, കലാ-കായിക-പ്രവൃത്തിപരിചയ അദ്ധ്യാപക പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ, പ്രീപ്രൈമറി റാങ്ക് ഹോൾഡേഴ്‌സ്, ആൾ കേരള പി.എസ്.സി ഡ്രൈവേഴ്‌സ് റാങ്ക് ഹോൾഡേഴ്‌സ് കോർഡിനേഷൻ കമ്മിറ്റി എന്നീ സംഘടനകളാണ് സർക്കാരിൽനിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നത്. എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ സമരം 50 ദിവസം പിന്നിട്ടു. കാലാവധി തീരുന്ന നവംബർ 30ന് മുമ്പ് നിയമനം ഉറപ്പാക്കണമെന്നാണ് പ്രീപ്രൈമറി റാങ്ക് ഹോൾഡേഴ്‌സിന്റെ ആവശ്യം.
ഡ്രൈവർ കം ഒ.എ റാങ്ക് ലിസ്റ്റുകളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡ്രൈവേഴ്‌സ് റാങ്ക് ഹോൾഡേഴ്‌സ് കോർഡിനേഷൻ കമ്മിറ്റിയുടെ സമരം.കാലാവധി അവസാനിക്കാറായ പി.എസ്.സി റാങ്ക് ലിസ്റ്റുകളിലെ ഉദ്യോഗാർത്ഥികളെ ക്ലബ്ബിംഗ്/പാർട്ട്‌ടൈം വ്യവസ്ഥയിൽ നിയമിക്കുക, നിലവിലെ 4 റാങ്ക് ലിസ്റ്റുകളുടെ കാലാവധി കഴിയുന്നതിന് മുമ്പ് നിയമനം ഉറപ്പാക്കുക തുടങ്ങിയവാണ് കലാ-കായിക-പ്രവൃത്തി പരിചയ അദ്ധ്യാപ റാങ്ക് ഹോൾഡർമാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA