
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സർക്കാരും ശിക്ഷിക്കപ്പെട്ട പ്രതികളും നൽകിയ അപ്പീലുകൾ ഹൈക്കോടതി വിശദമായ വാദത്തിനായി മാറ്റി. ജസ്റ്റിസ് വി. രാജ വിജയരാഘവൻ,ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. എട്ടാം പ്രതിയായിരുന്ന നടൻ ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. പൾസർ സുനി അടക്കമുള്ള പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്നും ആവശ്യമുണ്ട്. 20 വർഷം തടവിന് ശിക്ഷിച്ചതിനെതിരെയാണ് പൾസർ സുനി അടക്കമുള്ളവരുടെ അപ്പീൽ.
ദിലീപ് അടക്കം നാലു പ്രതികളെ വെറുതെ വിട്ടത് നിയമവിരുദ്ധമാണെന്നും തെളിവിനെതിരാണെന്നുമാണ് സർക്കാരിന്റെ വാദം.
2025 ഡിസംബറിലാണ് എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി കേസിൽ വിധി പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |