SignIn
Kerala Kaumudi Online
Sunday, 26 July 2026 12.56 PM IST

മലപ്പുറത്ത് നടുറോഡിൽ കാറിന് മുകളിലേയ്ക്ക് ബസ് തലകീഴായി മറിഞ്ഞു: ഒരു മരണം, നിരവധിപേർക്ക് പരിക്ക്, ബസ് രണ്ടായി പിളർന്നു

READ ENGLISH VERSION

accident
ബസ് തലകീഴായി മറി‌‌ഞ്ഞു

മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയിൽ നടുറോഡിൽ സ്വകാര്യബസ് കാറിന് മുകളിലേയ്ക്ക് തലകീഴായി മറി‌ഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇരുപത്താറുപേർക്ക് പരിക്കേറ്റു. പെരുവയൽ സ്വദേശി വൈഷ്ണവാണ് മരിച്ചത്. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമെന്നാണ് വിവരം. വേഗത്തിലെത്തിയ ബസ് ഡിവൈഡറിലിടിച്ചാണ് മറി‌ഞ്ഞത്. അപകടത്തിൽ നടുവിൽവച്ച് ബസ് രണ്ടായി പിളർന്നു.

ഇന്ന് രാവിലെ 11.40 ഓടെയായിരുന്നു അപകടം. തൃശൂർ കോഴിക്കോട് റൂട്ടിലോടുന്ന ദീപേന്ദർ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ബസ് വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

English Summary

One person was killed and several others were injured after a bus overturned in a tragic road accident in malappuram. Emergency responders reached the scene, and the injured were taken to nearby hospitals for medical treatment.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUS ACCIDENT, MALAPPURAM, DEATH, KERALAM, ACCIDENT NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA