SignIn
Kerala Kaumudi Online
Sunday, 26 July 2026 1.13 AM IST

എ.കൗശികൻ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്

aa

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ.എ.കൗശികൻ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് .ഇതോടെ ഇലക്ഷൻ സി.ഇ.ഒ.തസ്തികയിലേക്ക് പുതിയ ഉദ്യോഗസ്ഥനെ കണ്ടെത്തേണ്ടിവരും.

.നിയമസഭാ,ലോകസഭാ തിരഞ്ഞെടുപ്പിന് ഇനിയുംസമയമുള്ളതിനാൽ പുതിയ സി.ഇ.ഒ.യുടെ നിയമനം വൈകിയേക്കുമെന്നാണ് സൂചന.സംസ്ഥാനസർക്കാർ സമർപ്പിക്കുന്ന മൂന്ന് ഉദ്യോഗസ്ഥരുടെ പാനലിൽ നിന്ന് കേന്ദ്ര ഇലക്ഷൻ കമ്മിഷനാണ് നിയമനം നടത്തുക.കേന്ദ്ര മൃഗ സംരക്ഷണ ഡയറി വകുപ്പിൽ ഡയറക്ടറായാണ് കൗശികൻ നിയമിക്കപ്പെട്ടത്. ആഗസ്റ്റ് ആദ്യ വാരം ചുമതലയേൽക്കും. റവന്യൂ, ദുരന്ത നിവാരണ സെക്രട്ടറി കെ. ജീവൻ ബാബുവും കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോവുകയാണ്.കേന്ദ്ര കായിക വകുപ്പിൽ ഡയറക്ടറായാണ് നിയമനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOWSIGAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA