SignIn
Kerala Kaumudi Online
Tuesday, 21 July 2026 1.24 PM IST

രക്ഷാപ്രവർത്തന കേസ്: ഹർജി മാറ്റി

1

കൊച്ചി: നവകേരള യാത്രയ്ക്കിടെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ ഹൈക്കോടതി സമയം അനുവദിച്ചു. ഹർജി ആഗസ്റ്റ് പത്തിന് വീണ്ടും പരിഗണിക്കും. ആലപ്പുഴ സെഷൻസ് കോടതി പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചത് വസ്തുതകൾ പരിഗണിക്കാതെയാണെന്ന് ആരോപിച്ച് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സി.എസ്.ഡയസിന്റെ നടപടി. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലേയെന്ന് കോടതി ചോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ADGP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA