SignIn
Kerala Kaumudi Online
Friday, 31 July 2026 11.11 AM IST

ചെങ്ങന്നൂരിൽ നടുറോഡിൽ തള്ളിയത് ഉപയോഗിച്ചതുൾപ്പെടെ രണ്ടായിരത്തോളം ഗർഭനിരോധന ഉറകർ; സംഭവം എംസി റോഡിൽ

READ ENGLISH VERSION
waste-dumping
എംസി റോഡിൽ ചിതറിക്കിടക്കുന്ന ഗർഭനിരോധന ഉറകൾ

ആലപ്പുഴ: ഓടുന്ന വാഹനത്തിൽനിന്ന് ഗർഭനിരോധന ഉറകൾ നടുറോഡിൽ തള്ളിയതായി പരാതി. എംസി റോഡിൽ ചെങ്ങന്നൂർ വെള്ളാവൂർ ജംഗ്‌ഷനിലാണ് സംഭവം. ഇന്നലെ രാത്രി പത്തുമണിയോടെയാണ് രണ്ടായിരത്തോളം ഗർഭനിരോധന ഉറകൾ നടുറോഡിൽ തള്ളിയത്. ഇവയിൽ ഉപയോഗിക്കാത്തതും ഉപയോഗിച്ചതും ഉൾപ്പടെയുണ്ടെന്നാണ് വിവരം.

'ഓടുന്നവാഹനത്തിൽനിന്ന് ഗർഭനിരോധന ഉറകൾ റോഡിലേക്ക് ഉപേക്ഷിച്ചതായാണ് മനസിലാകുന്നത്. കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കും. അടിയന്തരമായി എംസി റോഡിൽനിന്ന് ഇവ നീക്കുന്നതിനായി നഗരസഭാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്'.- നഗരസഭാ കൗൺസിലർ വരുൺ മട്ടയ്‌ക്കൽ പ്രതികരിച്ചു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഗർഭനിരോധന ഉറകൾ റോഡിൽ തള്ളാൻ ഉപയോഗിച്ച വാഹനം കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

English Summary

Alappuzha: Police have launched an investigation after around 2,000 condoms were allegedly dumped on MC Road near Vellavoor Junction in Chengannur from a moving vehicle. CCTV footage is being examined to identify the vehicle, while municipal authorities have cleared the discarded waste from the road.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPIM WASTE DUMPING, POLLUTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA